'കൊൽക്കത്തയിലെ ആശുപത്രി തകർത്തതിന് പിന്നിൽ ബി.ജെ.പി': മമതാ ബാനർജി
അന്വേഷണം നടക്കുന്നുണ്ടെന്നും ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു
കൊൽക്കത്ത: ഡോക്ടർമാരുടെ സമരം നടക്കുന്ന ആശുപത്രി അടിച്ചു തകർത്തത് ബി.ജെ.പിയെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വിദ്യാർഥികൾ അല്ല ആക്രമണം നടത്തിയത്, അന്വേഷണം നടക്കുന്നുണ്ടെന്നും ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ വൻ സംഘർഷമുണ്ടായിരുന്നു. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു. പൊലീസിനും പ്രതിഷേധക്കാർക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും പ്രയോഗിക്കുകയായിരുന്നു.
അതേസമയം, ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ സംഘർഷം സമൂഹത്തിന് നാണക്കേടാണെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് പറഞ്ഞു. ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ അക്രമണത്തെ ഗവർണർ ശക്തമായി അപലപിച്ചു. ആശുപത്രി സന്ദർശിച്ച ആനന്ദ ബോസ് സ്ഥിതിഗതികൾ വിലയിരുത്തി.
Adjust Story Font
16