Quantcast

മഹാരാഷ്ട്രയിലെ പ്രതിസന്ധി ബിജെപി തന്ത്രമെന്ന് മല്ലികാർജുൻ ഖാർഗെ

സർക്കാറിനെ നിലനിർത്താൻ അഗാഡി സഖ്യം വിടാൻ തയ്യാറാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 Jun 2022 11:49 AM GMT

മഹാരാഷ്ട്രയിലെ പ്രതിസന്ധി ബിജെപി തന്ത്രമെന്ന് മല്ലികാർജുൻ ഖാർഗെ
X

മുംബൈ: മഹാരാഷ്ട്രയിലെ പ്രതിസന്ധി ബിജെപി തന്ത്രമാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. മഹാരാഷ്ട്രയിലെ സർക്കാറിനെ തകർക്കാൻ ശ്രമിക്കുകയാണ്, രാഷ്ട്രപതി തെരഞ്ഞെടുപ്പിന് അക്കം തികക്കേണ്ട ആവശ്യം ബിജെിപിക്കുണ്ട്. വിമതരുമായി ചർച്ചയ്ക്ക് ശിവസേനയും ഭരണസഖ്യവും തയ്യാറാണ്. മഹാ വികാസ് അഗാഡിക്ക് ഒപ്പം കോൺഗ്രസ് നിൽക്കുമെന്നും ഖാർഗെ പറഞ്ഞു.

അതിനിടെ സർക്കാറിനെ നിലനിർത്താൻ അഗാഡി സഖ്യം വിടാൻ തയ്യാറാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. കോൺഗ്രസ്-എൻസിപി സഖ്യത്തിൽ ചേർന്നതോടെ ശിവസേന ഹിന്ദുത്വ ആശയങ്ങൾ പണയപ്പെടുത്തിയെന്നായിരുന്നു വിമത നേതാവായ ഏക്‌നാഥ് ഷിൻഡെ ഉന്നയിച്ച പ്രധാന വിമർശനം. മുംബൈയിൽ തിരിച്ചെത്തിയാൽ അക്കാര്യവും ചർച്ച ചെയ്യാമെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. എന്നാൽ തീരുമാനം വൈകിപ്പോയെന്നായിരുന്നു ഏക്‌നാഥ് ഷിൻഡെയുടെ പ്രതികരണം.

ശിവസേന വിട്ടുപോയാലും അഗാഡി സഖ്യം നിലനിർത്തുമെന്നാണ് കോൺഗ്രസും എൻസിപിയും നൽകുന്ന വിവരം. അവസാന നിമിഷം വരെ ഉദ്ധവ് താക്കറെക്കൊപ്പം നിൽക്കുമെന്നും സർക്കാറിനെ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.

TAGS :

Next Story