Quantcast

മണിപ്പൂർ കത്തിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ

വിദ്വേഷകരമായ വിഭജന രാഷ്​ട്രിയമാണ് അവിടെ ബിജെപി പയറ്റുന്നതെന്നും ഖാർഗെ വിമർശിച്ചു

MediaOne Logo

Web Desk

  • Published:

    17 Nov 2024 10:12 AM GMT

Will fulfill all assurances given by Congress in Haryana: Mallikarjun Kharge, latest news malayalam, ഹരിയാനയിൽ കോണ്‍ഗ്രസ് നൽകിയ മുഴുവന്‍ ഉറപ്പുകളും പാലിക്കും:  മല്ലികാർജുൻ ഖാർഗെ
X

ന്യൂഡൽഹി: മണിപ്പൂർ കത്തിക്കാനാണ് ബിജെപി ബോധപൂർവം ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വളരെ ഉത്തരവാദിത്തത്തോടെയാണ് ഞങ്ങളിത് പറയുന്നത്. അതിർത്തി സംസ്ഥാനത്ത് അക്രമംപൊട്ടിപ്പുറപ്പെട്ട​പ്പോൾ അതുകെടുത്താന​ല്ല മന:പൂർവം അവിടെ കത്തിക്കാനാണ് ബിജെപി ശ്രമിച്ചത്. വിദ്വേഷകരമായ വിഭജന രാഷ്​ട്രിയമാണ് അവിടെ ബിജെപി പയറ്റുന്നത്.

നവംബർ 17 ന് ശേഷം കുറഞ്ഞത് 17 പേർക്കെങ്കിലും ആ മണ്ണിൽ ജീവൻ നഷ്ടമായിട്ടുണ്ട്. സംഘർഷം രൂക്ഷമാകുവനന ജില്ലകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മണിപ്പൂരിൽ എല്ലാ അർത്ഥത്തിലും ഭരണകൂടം പരാജയപ്പെട്ടു. ഭാവിയിൽ നിങ്ങൾ മണിപ്പൂർ സന്ദർശിച്ചാലും, സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും പൊറുക്കുകയോ മറക്കുകയോ ചെയ്യില്ല. നിങ്ങൾ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ പരിഹരിക്കാനോ തയ്യാറയില്ലെന്നും ഖാർഗെ വിമർശിച്ചു. കലാപത്തീയിൽ വെന്തെരിയുന്ന മനുഷ്യരെ സ്വയം രക്ഷപ്പെടാൻ പ്രധാനമന്ത്രി വിട്ടുകളഞ്ഞുവെന്നും അതൊന്നും ആ ജനത മറക്കില്ലെന്നും ഖാർഗെ പറഞ്ഞു.

യുദ്ധക്കളമായി മാറിയിരിക്കുകയാണ് മണിപ്പൂർ. സംഘർഷം കനത്തതോടെ മഹാരാഷ്​ട്രയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കിയിരുന്നു. സംഘർഷം രൂക്ഷമായതോടെ സമാധാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന്​ ​പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മോദി സംസ്​ഥാനം സന്ദർശിക്കുകയും മേഖലയിൽ സമാധാനം പുനഃസ്​ഥാപിക്കാനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മണിപ്പൂരിൽ അടുത്തിടെ നടന്ന അക്രമാസക്​തമായ ഏറ്റുമുട്ടലുകളും തുടരുന്ന രക്​തച്ചൊരിച്ചിലുകളും അഗാധമായ അസ്വസ്​ഥത സൃഷ്​ടിക്കുന്നു. ഒരു വർഷത്തിലേറെയായുള്ള വിഭജനത്തിനും കഷ്​ടപ്പാടുകൾക്കും ശേഷം, കേന്ദ്ര-സംസ്​ഥാന സർക്കാരുകൾ അനുരഞ്​ജന ശ്രമങ്ങൾ നടത്തി പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണുമെന്നാണ്​ ഓരോ ഇന്ത്യക്കാരനും പ്രതീക്ഷിക്കുന്നത്​.

മണിപ്പൂരിൽ സന്ദർശിക്കാനും മേഖലയിൽ സമാധാനവും സൗഖ്യവും പുനഃസ്​ഥാപിക്കാനായി പ്രവർത്തിക്കാനും ഞാൻ പ്രധാനമന്ത്രിയോട്​ ഒരിക്കൽ കൂടി പ്രധാനമന്ത്രിയോട്​ അഭ്യർഥിക്കുന്നു’ -രാഹുൽ ഗാന്ധി ‘എക്​സി’ൽ കുറിച്ചു.

മണിപ്പൂരിലെ സ്​ഥിതിഗതികൾ ശനിയാഴ്​ച മുതൽ കൂടുതൽ വഷളായിരിക്കുകയാണ്​. ജിരിബാമിൽനിന്ന്​ തട്ടിക്കൊണ്ടുപോയ ആറ്​ മെയ്​തെയ്​ വിഭാഗക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ്​ സംഘർഷം രൂക്ഷമായത്​. പ്രതിഷേധക്കാർ രാഷ്​ട്രീയ നേതാക്കളുടെ വസതികൾ ആക്രമിച്ചതോടെ വെസ്​റ്റ്​ ഇംഫാലിൽ അനിശ്ചിത കാലത്തേക്ക്​ കർഫ്യൂ ഏർപ്പെടുത്തി​​. ശനിയാഴ്​ച പകൽ നിരവധി ​ബിജെപി നേതാക്കളുടെ വസതികളും വാഹനങ്ങളും ഇവർ ആക്രമിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങി​െൻറ മരുമകൻ രാജ്​കുമാർ ഇമോ സിങ്​, സംസ്​ഥാന മന്ത്രി എൽ. സുസിദ്രോ, എംഎൽഎമാരായ രഘുമണി സിങ്​, സപം കുഞ്ചകേശ്വർ, ജോയ്​ കിസാൻ സിങ്​, സപം നിഷികാന്ത എന്നിവരുടെ വസതികൾക്ക്​ നേരെയാണ്​ ആക്രമണമുണ്ടായത്​.

ശനിയാഴ്​ച രാത്രി മുഖ്യമന്ത്രി ബിരേൻ സിങ്ങി​െൻറ ഇംഫാൽ ഹെയ്​ങ്ങാങ്ങിലുള്ള സ്വകാര്യ വസതിക്ക്​ നേരെയും ആക്രമണ ശ്രമമുണ്ടായി. പ്രതിഷേധക്കാർക്ക്​ നേരെ പൊലീസ് വെടിയുതിർക്കുകയും​ ടിയർ ഗ്യാസ് പ്രയോഗിക്കുകയും​ ചെയ്​തു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയിൽ നിരവധി ടയറുകളാണ് പ്രതിഷേധക്കാർ​ കത്തിച്ചിട്ടത്​. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്കും ഏഴ് കുക്കി വിഭാഗക്കാരുടെ വീടുകൾക്കും തീയിട്ടു. ഏഴ്​ ജില്ലകളിൽ ഇൻറർനെറ്റ്​ സേവനം വിച്​ഛേദിച്ചിട്ടുണ്ട്​.പ്രതിഷേധം അക്രമാസക്​തമായതോടെ 19 ബിജെപി എംഎൽഎമാരും മന്ത്രിമാരും രാജിവെക്കുമെന്ന വിവരം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. എംഎൽഎമാരായ ടി. റോബിന്ദ്രോ, രാധേശ്യാം, പാനം ബ്രോജൻ എന്നിവർ തിങ്കളാഴ്​ച രാജിവെക്കുമെന്നാണ്​ വിവരം.

TAGS :

Next Story