ബംഗാളിലെ 'ദി കേരള സ്റ്റോറി' നിരോധനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബി.ജെ.പി
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടറിയേറ്റിൽ 'ദി കേരള സ്റ്റോറി' എന്ന ചിത്രം നിരോധിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ 'ദി കേരള സ്റ്റോറി' എന്ന സിനിമ നിരോധനിച്ചതിനെതിരെ ബി.ജെ.പി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ബി.ജെ.പിയുടെ ബംഗാൾ ഘടകമാണ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടറിയേറ്റിൽ 'ദി കേരള സ്റ്റോറി' എന്ന ചിത്രം നിരോധിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചത്. വിദ്വേഷം പ്രചരിപ്പിക്കുന്ന 'ദി കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാൾ സർക്കാറിന്റെ നടപടി. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്തിനുമായി ദി കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനർജി പറഞ്ഞു.
ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാൻ ബംഗാൾ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ''ആദ്യം അവർ കശ്മീർ ഫയലുകളുമായി വന്നു, ഇപ്പോൾ അത് കേരള സ്റ്റോറിയാണ്, പിന്നെ അവർ ബംഗാൾ ഫയലുകൾക്കായി പ്ലാൻ ചെയ്യുന്നു''- മമത ബാനർജി പറഞ്ഞു. എന്തിനാണ് ബിജെപി വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. മെയ് അഞ്ചിനാണ് കേരള സ്റ്റോറി റിലീസ് ചെയ്തത്.
Adjust Story Font
16