Quantcast

'ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല' തരൂരിന്റെ വിവാദ പോഡ്‌കാസ്റ്റിന്റെ പൂർണരൂപം പുറത്ത്

വർത്തമാനം വിത്ത് ലിസ് മാത്യു എന്ന ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്‌കാസ്റ്റാണ് പുറത്തിറങ്ങിയത്

MediaOne Logo

Web Desk

  • Updated:

    26 Feb 2025 4:42 AM

Published:

26 Feb 2025 2:35 AM

ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല തരൂരിന്റെ വിവാദ പോഡ്‌കാസ്റ്റിന്റെ പൂർണരൂപം പുറത്ത്
X

ന്യൂ ഡൽഹി: വിവാദങ്ങൾ തുടരവേ ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം ഇന്ന് പുറത്തിറങ്ങി. 'വർത്തമാനം വിത്ത് ലിസ് മാത്യു' എന്ന ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്‌കാസ്റ്റാണ് പുറത്തിറങ്ങിയത്.

രാജ്യത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും കേരളത്തിൽ ജനമനസ്സിൽ തനിക്കുള്ള സ്ഥാനം ഉപയോഗപ്പെടുത്തതാൻ കോൺഗ്രസിന് സാധിക്കുമെങ്കിൽ താനുണ്ടാകുമെന്നുമാണ് പാർട്ടിക്കകത്ത് സ്ഥാനമില്ലെങ്കിൽ തനി വേറെ വഴികളുണ്ടെന്നുമാണ് തരൂർ പോഡ്‌കാസ്റ്റിൽ പറയുന്നത്. ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ലെന്നും ഓരോ പാർട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ടെന്നും തരൂർ പറയുന്നു. തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മൻമോഹന് സിങ്ങുമാണെന്നും തരൂർ പറഞ്ഞു.

പാർട്ടിക്ക് സംഘടനാശക്തിയും മൂല്യങ്ങൾ കൊണ്ടുപോകാനല്ല കഴിവും വേണമെന്നും ദേശീയ രാഷ്ട്രീയത്തിൽ ബിജെപി കാണിച്ച് കഴിവ് കോൺഗ്രസിന് കാണിക്കാൻ സാധിച്ചില്ലെന്നും കേരളത്തിൽ സിപിഎം കാണിച്ച കഴിവ് കോൺഗ്രസിന് കാണിക്കാൻ സാധിച്ചില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു.

പോഡ്കാസ്റ്റിന്റെ ചില ഭാഗങ്ങൾ നേരത്തെ പുറത്തുവന്നത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതേസമയം, പോഡ് കാസ്റ്റിനെ ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് ശശി തരൂർ പ്രതികരിച്ചു.

TAGS :

Next Story