Quantcast

നാലിടത്ത് ബിജെപിയുടെ തേരോട്ടം;കോൺഗ്രസിനെ തകർത്ത് പഞ്ചാബിൽ ആംആദ്മി

യുപിയിൽ 254 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    10 March 2022 5:21 AM GMT

നാലിടത്ത് ബിജെപിയുടെ തേരോട്ടം;കോൺഗ്രസിനെ തകർത്ത് പഞ്ചാബിൽ ആംആദ്മി
X

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോൾ നാലിടത്തും ബിജെപി മുന്നിൽ. യു.പിയിലും ഗോവയിലും മണിപ്പൂരും ഉത്തരാഖണ്ഡിലും ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ പഞ്ചാബിൽ ആംആദ്മി മുന്നിട്ട് നിൽക്കുന്നു. ഒരിടത്തും കോൺഗ്രസിന് നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതിയ പഞ്ചാബിൽ വലിയ തകർച്ചയാണ് കോൺഗ്രസ് നേരിട്ടത്.

യുപിയിൽ 254 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. എസ്.പി 118 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. യോഗി ആദിത്യനാഥ്, കേശവ് പ്രസാദ് മൌര്യ ഉൾപ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. അഖിലേഷ് യാദവ്, അസം ഖാൻ ഉൾപ്പെടെ എസ്.പിയുടെ പ്രമുഖ നേതാക്കളും ലീഡ് ചെയ്യുന്നു. ഒരിക്കൽ യു.പിയിൽ നിർണായക ശക്തിയായിരുന്ന ബിഎസ്പിക്ക് 5 സീറ്റിൽ മാത്രമേ ആദ്യ മണിക്കൂറിൽ ലീഡുള്ളൂ. കോൺഗ്രസാകട്ടെ 6 സീറ്റിൽ മാത്രമാണ് മുന്നേറുന്നത്.

ഗോവയിൽ 18 സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ 13 സീറ്റിലാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. തൃണമൂൽ 5 സീറ്റിൽ മുന്നിലാണ്. ഉത്തരാഖണ്ഡിൽ 43 സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ കോൺഗ്രസ് 23 സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.

മണിപ്പൂരിൽ 23 സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത് 14 സീറ്റിലാണ്.പഞ്ചാബിൽ മികച്ച പ്രകടനം പുറത്തെടുത്ത ആംആദ്മി 89 സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്.കോൺഗ്രസ് 13 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

TAGS :

Next Story