Quantcast

വനിതാ മന്ത്രിയെ അധിക്ഷേപിച്ച കേസിൽ ബിജെപി നേതാവ് സി.ടി രവി അറസ്റ്റിൽ

ചർച്ചക്കിടെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്ന വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിലാണ് നടപടി.

MediaOne Logo

Web Desk

  • Published:

    20 Dec 2024 6:41 AM GMT

BJP Leader CT Ravi arrested
X

ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിലിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയും എംഎൽസിയുമായ സി.ടി രവി അറസ്റ്റിൽ. ചർച്ചക്കിടെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്ന വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിലാണ് നടപടി.

ബെലഗാവിയിലെ സുവർണ വിധാൻ സൗധയിൽനിന്ന് വ്യാഴാഴ്ച വൈകിട്ടാണ് രവിയെ കസ്റ്റഡിയിലെടുത്തത്. ജനപ്രതിനിധികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയിലാണ് രവിയെ ഹാജരാക്കുക. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

സി.ടി രവിയുടെ ജന്മനാടായ ചിക്കമംഗളൂരുവിലെ വസതിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വീട്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. അതിനിടെ രവിയെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച് ബിജെപി എംഎൽസിമാർ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

TAGS :

Next Story