Quantcast

ബി.ജെ.പി സീറ്റ് നിഷേധിച്ചു; രാഷ്ട്രീയം വിടുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി ഹർഷ് വർധൻ

ഡൽഹി കൃഷ്ണനഗറിലെ ഇ.എൻ.ടി ക്ലിനിക്കിലായിരിക്കും തുടർന്നുള്ള സേവനമെന്ന് മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി

MediaOne Logo

Web Desk

  • Updated:

    2024-03-03 09:30:17.0

Published:

3 March 2024 9:26 AM GMT

BJP veteran and former health minister Harsh Vardhan announces retirement from politics
X

ഹര്‍ഷ് വര്‍ധന്‍

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഹർഷ് വർധൻ രാഷ്ട്രീയം വിടുന്നു. പാർട്ടി ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതമാണ് അവസാനിപ്പിക്കുന്നതെന്നും തുടർന്ന് ആരോഗ്യമേഖലയിൽ സേവനം തുടരുമെന്നും ഹർഷ് വർധൻ അറിയിച്ചു.

എക്‌സ് പോസ്റ്റിലൂടെയാണ് ഹർഷ് വർധൻ തീരുമാനം പ്രഖ്യാപിച്ചത്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പും രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പും വൻ ഭൂരിപക്ഷത്തിനു വിജയിക്കുകയും പാർട്ടിയിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളിലും അഭിമാനകരമായ നിരവധി പദവികൾ വഹിക്കുകയും ചെയ്ത തിളക്കമാർന്ന മൂന്നു പതിറ്റാണ്ടിന്റെ തെരഞ്ഞെടുപ്പ് കരിയറിനുശേഷം ഒടുവിൽ വേരുകളിലേക്കു മടങ്ങുകയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. മുന്നോട്ടുപോകുകയാണ്. ഇനിയും കാത്തിരിക്കാനാകില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

''ഒരുപാട് വാഗ്ദാനകൾ പാലിക്കാനുണ്ട്. എനിക്കൊരു സ്വപ്‌നമുണ്ട്. ഉറക്കത്തിനുമുൻപ് ഒരുപാട് കാതം സഞ്ചരിക്കാനുണ്ട്. നിങ്ങളുടെ അനുഗ്രഹങ്ങളെല്ലാം കൂടെയുണ്ടാകുമെന്ന് അറിയാം.''

ഡൽഹി കൃഷ്ണനഗറിലെ ഇ.എൻ.ടി ക്ലിനിക്കിലായിരിക്കും തുടർന്നുള്ള സേവനമെന്നും അദ്ദേഹം പറഞ്ഞു. 50 വർഷം മുൻപ് കാൺപൂരിലെ ജി.എസ്.വി.എം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്സിനു ചേർന്നപ്പോൾ മാനവസേവയായിരുന്നു തന്റെ മുദ്രാവാക്യം. ദരിദ്രരെയും നിസ്സഹായരെയും സഹായിക്കണമെന്ന ആഗ്രഹത്തിലായിരുന്നു അത്.

ഹൃദയത്തിൽ സ്വയംസേവകനാണെന്നും ആർ.എസ്.എസ് ആചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ കടുത്ത ആരാധകനാണ്. ആർ.എസ്.എസ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് അങ്കത്തിലേക്ക് എടുത്തുചാടിയത്. നരേന്ദ്ര മോദിക്കൊപ്പം പ്രവർത്തിക്കാനായത് വലിയ അംഗീകാരമായിരുന്നെന്നും മുൻ കേന്ദ്ര ആരോഗ്യ മന്ത്രി കൂടിയായ ഹർഷ് വർധൻ ദീർഘമായ എഖ്‌സ് പോസ്റ്റിൽ കുറിച്ചു.

ചാന്ദ്‌നി ചൗക്കിലെ സിറ്റിങ് എം.പിയാണ് ഹർഷ് വർധൻ. 2019നും 2021നും ഇടയിൽ മോദി സർക്കാരിൽ ആരോഗ്യ-കുടുംബക്ഷേമ, ശാസ്ത്ര-സാങ്കേതിക വകുപ്പുകൾ കൈകാര്യം ചെയ്തു. 2021ൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കുമുൻപ് മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയായിരുന്നു. ഡൽഹി സർക്കാരിലും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ ചാന്ദ്‌നി ചൗക്കിൽ പ്രവീൺ ഖന്ദേൽവാലിന്റെ പേരാണ് ഹർഷ് വർധനും പകരം ഇടംപിടിച്ചിരുന്നത്.

Summary: Harsh Vardhan, BJP veteran and former health minister, announces retirement from politics

TAGS :

Next Story