Quantcast

ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, പിതാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി; ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെതിരെ കേസ്

ന്യൂനപക്ഷ മോർച്ചയുടെ ജില്ലാ പ്രസിഡന്‍റ് മസൂം റാസ റാഹിയ്‌ക്കെതിരെയാണ് സദർ കോട്‌വാലി പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    6 Sep 2023 7:02 AM GMT

Masoom Raza Rahi
X

മസൂം റാസ റാഹി

മഹാരാജ്‍ഗഞ്ച്: യുപിയില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിലും ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെതിരെ കേസ്. ന്യൂനപക്ഷ മോർച്ചയുടെ ജില്ലാ പ്രസിഡന്‍റ് മസൂം റാസ റാഹിയ്‌ക്കെതിരെയാണ് സദർ കോട്‌വാലി പൊലീസ് കേസെടുത്തത്.

ആഗസ്ത് 28 ന് ബി.ജെ.പി നേതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും സംഭവം കണ്ട് പിതാവ് രാജു തടയാന്‍ വന്നപ്പോള്‍ പ്രതി മർദ്ദിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്നും പതിനേഴുകാരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പിതാവ് ചികിത്സക്കിടെയാണ് മരിച്ചത്. അമ്മയുടെ മരണശേഷം താൻ പിതാവിനും മൂന്ന് സഹോദരിമാർക്കും ഇളയ സഹോദരനുമൊപ്പം റാഹിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി പരാതിക്കാരി പറഞ്ഞു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും ബി.ജെ.പി ജില്ലാ കൺവീനർ സഞ്ജയ് പാണ്ഡെ പറഞ്ഞു. ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയുടെ മുതിർന്ന നേതാവ്, റാഹിയാണ് മോർച്ചയുടെ ജില്ലാ പ്രസിഡന്‍റെന്ന് സ്ഥിരീകരിച്ച സഞ്ജയ് നിയമം എല്ലാവർക്കും തുല്യമാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും ഇരയ്ക്ക് നീതി ലഭിക്കുമെന്നും വ്യക്തമാക്കി.

TAGS :

Next Story