കുംഭമേളക്ക് പോകുന്നതിനിടെ മുസ്ലിംകൾ ആക്രമിച്ചെന്ന് ബിജെപി നേതാവ്; ആരോപണം തള്ളി യുപി പൊലീസ്
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു

ലഖ്നൗ: മഹാ കുംഭമേളക്ക് പോകുന്നതിനിടെ മുസ്ലിംകൾ ആക്രമിച്ചെന്ന ആരോപണവുമായി ബിജെപി ന്യൂനപക്ഷ നേതാവ് നാസിയ ഇലാഹി. എന്നാൽ, ആരോപണം തള്ളിയ ഉത്തർ പ്രദേശ് പൊലീസ് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നാസിയ ഇലാഹി വീഡിയോ പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ഡൽഹിയിലെ യോഗം കഴിഞ്ഞാണ് മഹാ കുംഭമേളക്ക് വരുന്നത്. യൂട്യൂബർ പ്രിയ ചതുർവേദിയും കൂടെയുണ്ടായിരുന്നു. എറ്റയിൽ എത്തിയപ്പോൾ ഏതാനും പേർ പിന്തുടരാൻ തുടങ്ങി. ഇവർ തെൻറ കാറിൽ ഇടിച്ചതോടെ വലിയ അപകടം സംഭവിച്ചു. പ്രിയക്ക് ഗുരുതര പരിക്കേറ്റതും ആശുപത്രിയിൽ പ്രവേശിച്ചതായും നാസിയ പറഞ്ഞു.
എന്നാൽ, കാൺപൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിെൻറ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് മനസ്സിലായി. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നും തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും പൊലീസ് നാസിയയോട് ആവശ്യപ്പെട്ടു. ഇവർക്ക് പൊലീസ് മറ്റൊരു വാഹനം ഏർപ്പാടാക്കി നൽകിയെന്നും ഇവർ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതരായി എത്തിയെന്നും കാൺപൂർ പൊലീസ് അറിയിച്ചു.
മുസ്ലിംകൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ അഴിച്ചുവിടുന്നയാളാണ് നാസിയ ഇലാഹി. ഇതിെൻറ പേരിൽ നിരവധി പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ട്. സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് ആണ് അവസാനമായി പരാതി നൽകിയത്.
ജനുവരി അഞ്ചിന് ഹിന്ദുത്വ സംഘടനയായ ‘രോഹിണി’ ഡൽഹിയിൽ നടത്തിയ പരിപാടിക്കിടെയാണ് നാസിയ വിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതിൽ പറയുന്നു. ‘അവരോട് (മുസ്‌ലിംകളോട്) വിദ്യാഭ്യാസം നേടാൻ പറയൂ, അവർ ചെയ്യില്ല! അവരോട് മനുഷ്യനാകാൻ പറയൂ, അവർ ചെയ്യില്ല! പഠിക്കാൻ പറയൂ, അവർ പഠിക്കില്ല! അവരോട് എന്തെങ്കിലും ചെയ്യാൻ പറയൂ, അവർ അത് ചെയ്യില്ല! പക്ഷേ, ബലാത്സംഗം ചെയ്യാൻ പറഞ്ഞാൽ ഉടൻ അത് ചെയ്യും. അവരോട് ലൗ ജിഹാദ് ചെയ്യാൻ പറയൂ, അവർ അത് ഉടനെ ചെയ്യും. ബോംബുകളും വെടിയുണ്ടകളും വെടിക്കോപ്പുകളും എറിയാൻ അവരോട് പറയുക! അവർ ഉടനെ എറിയുകയും ചെയ്യും. അവരോട് ഭീകരത സൃഷ്ടിക്കാൻ പറയൂ, അവർ അത് ഉടനെ ചെയ്യും’ -എന്നായിരുന്നു നാസിയ പ്രസംഗിച്ചത്.
Adjust Story Font
16