Quantcast

ത്രിപുരയിൽ പോളിങ് ഉദ്യോഗസ്ഥനെ തല്ലി ബി.ജെ.പി നേതാവ്; വീഡിയോ വൈറൽ, ഒടുവില്‍ അറസ്റ്റ്

ഉദ്യോഗസ്ഥനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    30 April 2024 6:50 AM GMT

ത്രിപുരയിൽ പോളിങ് ഉദ്യോഗസ്ഥനെ തല്ലി ബി.ജെ.പി നേതാവ്; വീഡിയോ വൈറൽ, ഒടുവില്‍  അറസ്റ്റ്
X

ഗുവാഹത്തി: ത്രിപുരയിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ പോളിങ് സ്റ്റേഷനിൽ വെച്ച് പ്രിസൈഡിംഗ് ഓഫീസറെ മർദിച്ച സംഭവത്തിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പിയുടെ വടക്കൻ ത്രിപുര ജില്ലാ പ്രസിഡന്റ് കാജൽ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.

ബാഗ്ബാസ അസംബ്ലി മണ്ഡലത്തിലെ പോളിങ് സ്റ്റേഷനിൽ വെച്ചാണ് ഉദ്യോഗസ്ഥനെതിരെ ആക്രമണമുണ്ടായത്. കാജൽ ദാസിന് പുറമെ നിരവധി പേർ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതും വീഡിയോയിൽ കാണാം.എന്നാൽ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ധർമ്മനഗറിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് കാജൽ ദാസിനെതിരെ പരാതി നൽകിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സെക്ടർ ഓഫീസർമാരുടെയും മൈക്രോ ഒബ്‌സർവർമാരുടെയും റിപ്പോർട്ടുകളുടെയും സോഷ്യൽമീഡിയയിൽ പ്രചരിച്ച വീഡിയോയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് കടംതലയിലെ പൊലീസ് ഓഫീസർ ജയന്ത ദേബ്‌നാഥ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

TAGS :

Next Story