Quantcast

'വരും തലമുറകൾക്ക് മാതൃക, നിന്നെക്കുറിച്ച് അഭിമാനം'; ലാലുപ്രസാദിന്റെ മകളെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ്

ലാലുവിന്റെ കടുത്ത വിമർശകൻ കൂടിയാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

MediaOne Logo

Web Desk

  • Published:

    6 Dec 2022 7:54 AM GMT

വരും തലമുറകൾക്ക് മാതൃക, നിന്നെക്കുറിച്ച് അഭിമാനം; ലാലുപ്രസാദിന്റെ മകളെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ്
X

ന്യൂഡൽഹി: ആർ.ജെ.ഡി. അധ്യക്ഷനായ ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത മകൾ രോഹിണി ആചാര്യയെ അഭിനന്ദിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. രോഹിണി ആചാര്യ ഉത്തമയായ മകളാണെന്നും അവരെക്കുറിച്ച് അഭിമാനം തോന്നുന്നെന്നും ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു. വരും തലമുറകൾക്ക് രോഹിണി മാതൃകയാണെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. ലാലുവിന്റെ കടുത്തവിമർശകൻ കൂടിയാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് . 74-കാരനായ ലാലുവിന് വൃക്കദാനം ചെയ്യാൻ തയ്യാറായ രോഹിണിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരുന്നത്.

തിങ്കളാഴ്ച സിംഗപ്പൂരിലെ ആശുപത്രിയിലായിരുന്നു ലാലുവിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമാണെന്നും വൃക്കദാനം ചെയ്ത മകളും ലാലുവും സുഖം പ്രാപിച്ചു വരുന്നതായി കുടുംബം അറിയിച്ചു. വൃക്ക തകരാറിനെ തുടർന്ന് വർഷങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന ലാലു പ്രസാദ് യാദവ്.

സിംഗപ്പൂരിലാണ് ലാലുവിന്റെ രണ്ടാമത്തെ മകൾ രോഹിണി താമസിക്കുന്നത്.ഒക്ടോബറിൽ സിംഗപ്പൂർ സന്ദർശനത്തിനിടെയാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കാൻ നിർദേശിച്ചത്.


TAGS :

Next Story