19കാരിയെ കൊന്ന് കനാലിലെറിഞ്ഞു; ബി.ജെ.പി നേതാവിന്റെ മകനടക്കം മൂന്ന് പേർ അറസ്റ്റിൽ
പ്രതികളിൽ ഒരാൾക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി
ന്യൂഡല്‍ഹി: സ്വകാര്യ റിസോർട്ട് റിസപ്ഷനിസ്റ്റായ 19കാരിയെ കാണാതായ സംഭവത്തിൽ ബി.ജെ.പി നേതാവിന്റെ മകനടക്കം മൂന്ന് പേർ അറസ്റ്റിൽ. റിസോർട്ട് ഉടമയും ബി.ജെ.പി നേതാവിന്റെ മകനുമായ പുൽകിത് ആര്യയടക്കമുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്.
ഉത്തരാഖണ്ഡ് സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെയാണ് കാണാതായത്. കാണാതായ പെൺകുട്ടിയെ കൊലപ്പെടുത്തി കനാലിലേക്ക് തള്ളിയിയിട്ടു എന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. ആദ്യം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിശദമായുള്ള ചോദ്യം ചെയ്യലിന് ശേഷം കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി.
എന്നാൽ അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്കിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്തബർ 18-നാണ് കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം റിസോർട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവിൽ പോവുകയായിരുന്നു. പ്രതികളെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Adjust Story Font
16