പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി; ബി.ജെ.പി നേതാവിന്‍റെ മകന്‍ പിടിയില്‍
ശനിയാഴ്ച രാത്രി ഗച്ചിബൗളിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് സംഘം കൊക്കെയ്ന്‍ ഉപയോഗിച്ചത്
ഗജ്ജല വിവേകാനന്ദ്
ഹൈദരാബാദ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന കേസില്‍ ബി.ജെ.പി നേതാവിന്‍റെ മകനടക്കം പത്തു പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രി ഗച്ചിബൗളിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് സംഘം കൊക്കെയ്ന്‍ ഉപയോഗിച്ചത്. ബിജെപി നേതാവ് ജി യോഗാനന്ദിന്റെ മകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ റോസയ്യയുടെ ചെറുമകനുമായ ഗജ്ജല വിവേകാനന്ദിനെയും കൂട്ടാളികളെയുമാണ് സൈബരാബാദ് പൊലീസ് പിടികൂടിയത്.
കൺസ്ട്രക്ഷൻ കമ്പനിയായ മഞ്ജീര ഗ്രൂപ്പിൻ്റെ ഡയറക്ടറായ വിവേകാനന്ദന്‍ റാഡിസണ്‍ ഹോട്ടലിലെ 1200 -ാം നമ്പര്‍ മുറിയില്‍ ഇടക്കിടെ തങ്ങുമായിരുന്നു. അത് അദ്ദേഹം എപ്പോഴും ഉപയോഗിക്കുകയും പലപ്പോഴും സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടു വരികയും ചെയ്തിരുന്നതായി റാഡിസൺ ഹോട്ടലിലെ ജീവനക്കാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. മയക്കുമരുന്ന് വാങ്ങിയ സയ്യിദ് അബ്ബാസ് എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. 10 പേരടങ്ങുന്ന സംഘം പാർട്ടിയിൽ പങ്കെടുത്തതായും കടലാസ് റോളിൽ പൊതിഞ്ഞ കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഒരുമിച്ച് ഉപയോഗിച്ചതായി സംശയിക്കുന്നതായും സൈബരാബാദ് പൊലീസ് കമ്മീഷണർ അവിനാഷ് മൊഹന്തി പറഞ്ഞു.
വിവേകാനന്ദനും നിർഭയ്, കേദാർ എന്നീ രണ്ട് പേർക്കുമെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. “കൂടാതെ, ആറ് വ്യക്തികൾ നിരീക്ഷണത്തിലാണ്, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കും,” മൊഹന്തി വ്യക്തമാക്കി.പൊലീസ് ഹോട്ടലിന് സമീപമെത്തിയപ്പോഴേക്കും പാർട്ടി അവസാനിപ്പിച്ച് പ്രതികൾ പോയിരുന്നുവെന്നും തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ രാത്രിയിൽ പ്രതികളെ പിടികൂടാൻ പൊലീസ് തുടർച്ചയായി തിരച്ചിൽ നടത്തിയെന്നും വൃത്തങ്ങൾ പറഞ്ഞു.“അവരെ കസ്റ്റഡിയിലെടുക്കാൻ ഞങ്ങളുടെ സംഘം അർദ്ധരാത്രി മുതൽ രാവിലെ വരെ അവരുടെ വീട്ടിൽ ഉണ്ടായിരുന്നു. അവർ പുറത്തുവരാൻ വിസമ്മതിച്ചു. രാവിലെ ആറ് മണിയോടെയാണ് സംഘം അവരെ പിടികൂടിയത്.കൊക്കെയ്ൻ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ രക്തത്തിൻ്റെയും മൂത്രത്തിൻ്റെയും സാമ്പിളുകൾ എടുത്തു. വിവേകാനന്ദ്, നിർഭയ്, കേദാർ എന്നിവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു, ”ഗച്ചിബൗളി പൊലീസ് ഇൻസ്പെക്ടർ ജെയിംസ് ബാബു പറഞ്ഞു.പ്രതിയായ സയ്യിദ് അബ്ബാസ് വിവേകാനന്ദൻ്റെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്നതായും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധമുണ്ടെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.
Adjust Story Font
16