Quantcast

ഉത്തർ പ്രദേശിൽ ബി.ജെ.പി തുടരുമെന്ന് സർവേ

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലും ബി.ജെ.പിക്കൊപ്പം നിൽക്കുമെന്ന് സർവേ

MediaOne Logo

Web Desk

  • Published:

    4 Sep 2021 11:30 AM GMT

ഉത്തർ പ്രദേശിൽ ബി.ജെ.പി തുടരുമെന്ന് സർവേ
X

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലും ബി.ജെ.പിക്കൊപ്പം നിൽക്കുമെന്ന് സർവേ. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്,ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് എ.ബി.പി - സീ വോട്ടർ സർവേ പ്രവചനം. പഞ്ചാബിൽ ആം ആദ്മി പാർട്ടി വലിയ മുന്നേറ്റം നടത്തുമെന്ന് പറയുന്ന സർവേ, എന്നാൽ അവിടെ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചിക്കുന്നത്.


ഉത്തർ പ്രദേശിൽ 403 സീറ്റുകളിൽ ബി.ജെ.പി 259 മുതൽ 269 സീറ്റ് ലഭിക്കുമെന്നാണ് സർവേ പ്രവചനം. സമാജ്‌വാദി പാർട്ടിക്ക് 107 മുതൽ 119 സീറ്റ് വരെ ലഭിക്കും. ബി.എസ് .പിക്ക് 12 മുതൽ 16 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.

ഉത്തരാഖണ്ഡിൽ ബി.ജെ.പി 44 മുതൽ 48 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേ ഫലം. കോൺഗ്രസ് 19 - 23 സീറ്റുകൾ ലഭിക്കുമെന്ന് പറയുന്ന സർവേ ആം ആദ്മി പാർട്ടി രണ്ട് സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.

ഗോവയിൽ ആകെയുള്ള 40 സീറ്റുകളിൽ 22 മുതൽ 26 സീറ്റുകൾ ബി.ജെ.പി നേടുമെന്നാണ് സർവേ പറയുന്നത്. ഇവിടെ നാല് മുതൽ എട്ട് വരെ സീറ്റുകൾ നേടി മുഖ്യ പ്രതിപക്ഷമാകുമെന്നും പ്രവചിക്കുന്നു.

മണിപ്പൂരിൽ ബി.ജെ.പി 32 മുതൽ 36 സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് 18 മുതൽ 22 സീറ്റുകൾ നേടുമെന്നും സർവേ ഫലത്തിൽ പറയുന്നു.




TAGS :

Next Story