Quantcast

'യുപിയിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നു'; യോഗി ആദിത്യനാഥ്‌ സർക്കാരിനെതിരെ ബിജെപി എംഎൽഎ

എംഎൽഎമാരുടെ ആശങ്കകൾ അവഗണിക്കപ്പെടുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അറിവോടെയാണോ ഇത് സംഭവിക്കുന്നത്? - നന്ദ് കിഷോർ ഗുജാർ

MediaOne Logo

Web Desk

  • Updated:

    2025-01-05 11:12:26.0

Published:

5 Jan 2025 7:10 AM GMT

BJP MLA, Cows, യുപി, ബിജെപി എംഎൽഎ
X

ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ ഉത്തർപ്രദേശിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന് ബിജെപി എംഎൽഎ. പശുക്കളുടെ ക്ഷേമത്തിനായുള്ള തുക ഉദ്യോഗസ്ഥർ തിന്നുകയാണെന്നും ലോണിയിൽ നിന്നുള്ള നിന്നുള്ള എംഎൽഎ നന്ദ് കിഷോർ ഗുജാർ ആരോപിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'നമ്മുടെ സർക്കാരിന് കീഴിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ട്. ഈ ഉദ്യോഗസ്ഥർ പശുക്കളുടെ ക്ഷേമത്തിനുള്ള പണം തിന്നുകയാണ്. ഇതിനർത്ഥം കൊള്ള നടക്കുന്നുണ്ടെന്നാണ്. എംഎൽഎമാരുടെ ആശങ്കകൾ അവഗണിക്കപ്പെടുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അറിവോടെയാണോ ഇത് സംഭവിക്കുന്നത്? അഴിമതിക്കാരായ ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്താൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 375 സീറ്റുകൾ ലഭിക്കും,” ഗുജാർ ഗാസിയാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അഴിമതിക്കാരുടെ തലവനായി പ്രവർത്തിക്കുന്നത് ചീഫ് സെക്രട്ടറി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം ഉടൻ മുഖ്യമന്ത്രിയിൽ എത്തിക്കണം. ലോണിയിലെ രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ പണം തട്ടിയെടുത്തതിന് പിടിക്കപ്പെട്ട വിഡിയോയും കൂടി കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അഴിമതി അനിയന്ത്രിതമായി തുടർന്നാൽ തെരഞ്ഞെടുപ്പിൽ നിരവധി ബിജെപി സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച പണം നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

TAGS :

Next Story