Quantcast

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിരോധിക്കണം: ബി.ജെ.പി എം.പി രാജ്യസഭയില്‍

'വിവാഹവും കുടുംബ ബന്ധങ്ങളും ഇന്ത്യയുടെ സംസ്‌കാരിക പൈതൃകത്തിന്‍റെ ഭാഗമാണ്'

MediaOne Logo

Web Desk

  • Updated:

    2023-07-28 06:18:06.0

Published:

28 July 2023 6:15 AM GMT

BJP MP urges in Parliament to ban live in relationships
X

ഡല്‍ഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമവിരുദ്ധമാക്കണമെന്ന് ബി.ജെ.പി എം.പി അജയ് പ്രതാപ് സിങ്. രാജ്യസഭയിലാണ് എം.പി ഈ ആവശ്യമുന്നയിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാന്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമം മൂലം നിരോധിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്.

മുംബൈയില്‍ സരസ്വതി വൈദ്യ എന്ന പെണ്‍കുട്ടിയെ ലിവ് ഇന്‍ പങ്കാളി കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ഡബ്ല്യു.എച്ച്.ഒയുടെ കണക്ക് പ്രകാരം ലോകത്തെ 38 ശതമാനം സ്ത്രീകളും അവരുടെ പങ്കാളികളാല്‍ കൊല്ലപ്പെടുന്നുവെന്നും എം.പി പറഞ്ഞു.

"വിവാഹവും കുടുംബ ബന്ധങ്ങളും ഇന്ത്യയുടെ സംസ്‌കാരിക പൈതൃകത്തിന്‍റെ ഭാഗമാണ്. നമ്മുടെ മതഗ്രന്ഥങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ലിവ്-ഇൻ ബന്ധമെന്ന സങ്കൽപ്പത്തെ അംഗീകരിക്കുന്നില്ല. ലിവ് ഇന്‍ റിലേഷന്‍പ്പുകള്‍ അസാന്മാര്‍ഗികമാണെന്ന് ഞാന്‍ കരുതുന്നു. അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം"- അജയ് പ്രതാപ് സിങ് പറഞ്ഞു.

ഇന്ത്യയുടെ സാംസ്‌കാരവുമായി മുന്നോട്ട് പോകണോ അതോ രാജ്യത്തെ അമേരിക്കയോ മെക്സിക്കോയോ ആക്കണമോയെന്ന് അജയ് പ്രതാപ് സിങ് ചോദിച്ചു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിയമവിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നതു കൊണ്ടാണ് ഈ വിഷയം ഉന്നയിച്ചതെന്ന് എം.പി പറഞ്ഞു.

Summary- Raising the issue of violence against women by their live-in partners, BJP member in Rajya Sabha Ajay Pratap Singh on Wednesday urged the government to bring a law declaring such relationships illegal

TAGS :

Next Story