Quantcast

'തീസ്‌രി ബാർ മോദി സർക്കാർ'; പാർലമെൻറിൽ മുദ്രാവാക്യം വിളിച്ച് ബിജെപി എംപിമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ്‌ ലോക്‌സഭയിൽ കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ളവർ മുദ്രാവാക്യം വിളിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-12-04 13:24:09.0

Published:

4 Dec 2023 1:23 PM GMT

Tisri Bar Modi Sarkar; BJP MPs shouting slogans in Parliament
X

ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പാർലമെൻറിൽ ബിജെപി എംപിമാരുടെ മുദ്രാവാക്യം വിളി. 'തീസ്‌രി ബാർ മോദി സർക്കാർ'- അഥവാ മൂന്നാം വട്ടവും മോദി സർക്കാർ, 'ബാർ ബാർ മോദി സർക്കാർ' അഥവാ വീണ്ടും വീണ്ടും മോദി സർക്കാർ എന്നിങ്ങനെയാണ് ബിജെപി എംപിമാർ മുദ്രാവാക്യം വിളിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ്‌ ലോക്‌സഭയിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പടെയുള്ളവർ മുദ്രാവാക്യം വിളിച്ചത്. ഇതിനിടെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോട് അദ്ദേഹം സംസാരിക്കുന്നതും ചിരിക്കുന്നതും കാണാമായിരുന്നു. പാർലമെൻറിന്റെ ശീതകാല സെഷനാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം, എക്‌സിലടക്കം പലരും ബിജെപി എംപിമാരുടെ പ്രവൃത്തിയെ വിമർശിച്ചു. ഇത് പാർലമെൻറാണോ അതേ ബിജെപി ഓഫീസാണോയെന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരു സ്ഥാപനത്തിന്റെയും അന്തസ്സ് വകവച്ചുനൽകരുതെന്ന് മറ്റൊരാൾ പറഞ്ഞു.

പുതിയ മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് എതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിനതിരെ പ്രതിപക്ഷം ലോക്‌സഭയിൽ പ്രതിഷേധിച്ചതോടെ സഭാ നടപടികൾ തടസപ്പെട്ടു. പ്ലക്കാർഡുമായി സഭയിൽ എത്തിയ ഡാനിഷ് അലി എംപിയോട് പുതിയ സഭാ മന്ദിരത്തിൽ പ്ലക്കാർഡ് അനുവദിക്കില്ലെന്ന് സ്പീക്കർ പറഞ്ഞു.

അതിനിടെ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയുള്ള പൊലീസ് നടപടി കെ സുധാകരൻ എംപി അടിയന്തര പ്രമേയ രൂപത്തിൽ സഭയിൽ അവതരിപ്പിച്ചു.

അകാരണമായി ബില്ലുകൾ തടഞ്ഞ് വെച്ച് സംസ്ഥാന സർക്കാർ പ്രവർത്തനം തടസപ്പെടുത്തുന്ന ഗവർണറുടെ നടപടിക്ക് എതിരെ കൊടിക്കുന്നിൽ സുരേഷ് എംപിയും ഇസ്രായേൽ യുദ്ധത്തിൽ ഇന്ത്യൻ നിലപാട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻകെ പ്രേമചന്ദ്രൻ എംപിയും അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയിരുന്നു.

അതേസമയം, ആംആദ്മി പാർട്ടി എംപി രാഘവ് ഛദ്ധയുടെ സസ്‌പെൻഷൻ രാജ്യസഭാ അധ്യക്ഷൻ പിൻവലിച്ചു. ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കഴിഞ്ഞ സഭാ സമ്മേളനത്തിൽ കമ്മിറ്റി രൂപീകരിക്കാൻ അംഗങ്ങളുടെ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ ആയിരുന്നു ആംആദ്മി പാർട്ടി എംപി രാഘവ് ഛദ്ധയേ സസ്‌പെൻഡ് ചെയ്തിരുന്നത്. ഈ കാലയളവിലെ സസ്‌പെൻഷൻ ശിക്ഷയായി പരിഗണിച്ചാണ് രാഘവ് ഛദ്ധയുടെ സസ്‌പെൻഷൻ പിൻവലിക്കുന്നതായി രാജ്യസഭാ അധ്യക്ഷൻ അറിയിച്ചത്.

'Tisri Bar Modi Sarkar'; BJP MPs shouting slogans in Parliament

TAGS :

Next Story