Quantcast

'പ്രധാനമന്ത്രിയെ പറ്റി ബി.ജെ.പി ചർച്ച ചെയ്യേണ്ട, കേന്ദ്രത്തിൽ അവർ സർക്കാർ രൂപീകരിക്കില്ല'; അഖിലേഷ് യാദവ്

ബി.ജെ.പിക്കെതിരായ ജനരോഷം കൊടുമുടിയിലാണെന്നും അഖിലേഷ് യാദവ് മീഡിയവണിനോട്‌

MediaOne Logo

Web Desk

  • Updated:

    2024-05-13 03:58:28.0

Published:

13 May 2024 3:13 AM GMT

Akhilesh Yadav
X

ലക്‌നൗ: അമിത് ഷായോ യോഗി ആദിത്യനാഥോ പ്രധാനമന്ത്രിയാകില്ലെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അടുത്ത പ്രധാനമന്ത്രി ആരെന്ന് ബി.ജെ.പി ചർച്ച ചെയ്യേണ്ട. ബി.ജെ.പി ഇനി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

അന്വേഷണ ഏജൻസികളെ തകർത്ത ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെയും തകർക്കുകയാണ്. ബി.ജെ.പിക്കെതിരായ ജനരോഷം കൊടുമുടിയിലാണെന്നും അഖിലേഷ് യാദവ് മീഡിയവണിനോട്‌ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനും ഇ.ഡിയും സിബിഐയും ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുകയാണ്. ഭരണഘടനക്കായുള്ള മത്സരമാണ് നടക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. അഖിലേഷ് യാദവ് ,അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള പ്രമുഖർ നാലാം ഘട്ടത്തിൽ ജനവിധി തേടും. ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്.

Watch Video


TAGS :

Next Story