ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടതിനു പിന്നാലെയാണ് പാര്‍ട്ടി മാറ്റം.
ഗുജറാത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. മാതര്‍ എം.എല്‍.എ കേസരിസിൻ സോളങ്കിയാണ് ബി.ജെ.പി വിട്ട് എ.എ.പിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടതിനു പിന്നാലെയാണ് പാര്‍ട്ടി മാറ്റം.
രണ്ട് തവണ എം.എല്‍.എ ആയ കേസരിസിൻ സോളങ്കിയുടെ പേരല്ല മാതര്‍ മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടത്. മാതർ സീറ്റിൽ കൽപേഷ് പരാമറാണ് ബി.ജെ.പി സ്ഥാനാർഥി. പിന്നാലെയാണ് കേസരിസിൻ സോളങ്കിയുടെ പാര്‍ട്ടി മാറ്റം. എ.എ.പിയുടെ ഗുജറാത്തിലെ പ്രസിഡന്റ് ഗോപാൽ ഇറ്റാലിയയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
"ജനപ്രിയനും കഠിനാധ്വാനിയും നിര്‍ഭയനുമായ മാതര്‍ മണ്ഡലത്തിലെ എം.എല്‍.എ കേസരിസിൻ സോളങ്കി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. അരവിന്ദ് കെജ്‌രിവാളിന്റെ സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം എ.എ.പിയിലെത്തിയത്. ആം ആദ്മി പാർട്ടിയിലേക്ക് കേസരിസിന്‍ ജിയെ ഞാൻ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. നമ്മൾ ഒരുമിച്ച് ഗുജറാത്തിൽ സത്യസന്ധമായ ഒരു സർക്കാർ രൂപീകരിക്കും"
2014, 2017 വര്‍ഷങ്ങളിലാണ് മാതര്‍ മണ്ഡലത്തില്‍ നിന്ന് സോളങ്കി വിജയിച്ചത്. വ്യാഴാഴ്ച 160 സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. ഡിസംബര്‍ 1. 5 തിയ്യതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 8ന് നടക്കും.
Summary- Bharatiya Janata Party MLA Kesarisinh Solanki on Thursday quit the party and joined the Arvind കെജ്‌രിവാൾ ed Aam Aadmi Party
Adjust Story Font
16