Quantcast

ആദിവാസികളെ കാടുകളില്‍ തന്നെ തളച്ചിടാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ തന്‍റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    19 Jan 2024 8:05 AM GMT

Rahul Gandhi
X

രാഹുല്‍ ഗാന്ധി

ദിസ്പൂര്‍: ആദിവാസികളെ കാടുകളില്‍ തന്നെ തളച്ചിട്ട് അവര്‍ക്ക് വിദ്യാഭ്യാസവും ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ തന്‍റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

''ഞങ്ങള്‍ നിങ്ങളെ ആദിവാസികള്‍ എന്നു വിളിക്കുന്നത്. അതായത് ആദ്യത്തെ താമസക്കാര്‍. ബി.ജെ.പി നിങ്ങളെ വനവാസി എന്ന് വിളിക്കുന്നു. വനങ്ങളില്‍ താമസിക്കുന്നവരെന്നാണ് ഇതുകൊണ്ട് അവര്‍ അര്‍ഥമാക്കുന്നത്'' രാഹുല്‍ പറഞ്ഞു. ആദിവാസികളെ വനത്തിൽ ഒതുക്കാനും അവരുടെ കുട്ടികൾക്ക് സ്‌കൂളുകളിലും സർവകലാശാലകളിലും പോകാനും ഇംഗ്ലീഷ് പഠിക്കാനും ബിസിനസ്സ് നടത്താനുമുള്ള അവസരങ്ങൾ ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. "നിങ്ങളുടേത് നിങ്ങൾക്ക് തിരികെ നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങളുടെ വെള്ളവും ഭൂമിയും കാടും നിങ്ങളുടേതായിരിക്കണം." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും അസമിൽ പര്യടനം തുടരും. നിമതി ഘട്ടിൽ നിന്ന് ഇന്ന് യാത്ര പര്യടനം ആരംഭിക്കും. രണ്ട് കിലോമീറ്റർ പദയാത്രയാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ബാക്കി യാത്ര കാറിലും ബസിലുമായാണ്. അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസമിൽ പൊലീസ് കേസെടുത്തു. സർക്കാർ നിർദേശങ്ങൾ ലംഘിച്ച് യാത്ര നടത്തിയതിലാണ് നടപടി.എന്നാൽ യാത്രയെ തടസപ്പെടുത്താനാണ് സർക്കാർ ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു.

TAGS :

Next Story