Quantcast

ഗുജറാത്തിലും ഹിമാചലിലും ​ബിജെപിക്ക് തുടർഭരണം; ആപ് പ്രഭാവമില്ലെന്നും എക്സിറ്റ് പോൾ

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആംആദ്മി പാർട്ടി പിടിച്ചെടുക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. അവിടെ മാത്രമാണ് ആം ആദ്മി പാർട്ടിക്ക് ആശ്വാസം.

MediaOne Logo

Web Desk

  • Updated:

    2022-12-05 13:59:45.0

Published:

5 Dec 2022 1:57 PM GMT

ഗുജറാത്തിലും ഹിമാചലിലും ​ബിജെപിക്ക് തുടർഭരണം; ആപ് പ്രഭാവമില്ലെന്നും എക്സിറ്റ് പോൾ
X

ന്യൂഡൽഹി: ​ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ​ബിജെപി നില മെച്ചപ്പെടുത്തുമെന്നും കോൺഗ്രസിന് സീറ്റുകൾ നഷ്ടമാവുമെന്നും ആം ആദ്മി പാർട്ടി പ്രഭാവം ഗുജറാത്തിൽ ഇല്ലെന്നും സർവേ പറയുന്നു. ഗുജറാത്തിൽ ബിജെപി 128- 148 സീറ്റുകളോടെ അധികാരം നിലനിർത്തുമെന്നാണ് റിപ്പബ്ലിക്- പി മാർക്യു സർവേ. കോൺ​ഗ്രസ് 30-42 സീറ്റുകളും ആം ആദ്മി പാർട്ടി 2-10 സീറ്റുകളും നേടുമെന്നും റിപ്പബ്ലിക് സർവേ പറയുന്നു.

ബിജെപി 125-130 സീറ്റുകളും കോൺഗ്രസ് 40-50 സീറ്റുകളും എഎപി 3-5ഉം മറ്റുള്ളവർ 3-7 സീറ്റുകളും നേടുമെന്നാണ് ടിവി 9 ഗുജറാത്തി സർവേ. ഗുജറാത്ത് ന്യൂസ് എക്സ് എക്സിറ്റ് പോളിൽ ബിജെപി 117-140 സീറ്റ് നേടുമെന്നാണ് പ്രവചനം. കോൺഗ്രസിന് 34- 51സീറ്റുകൾ ലഭിക്കുമെന്നും എഎപി 6-13 സീറ്റുകൾ നേടുമെന്നും മറ്റുള്ളവർ 1-2 സീറ്റുകൾ നേടുമെന്നും ഗുജറാത്ത് ന്യൂസ് എക്സ് സർവേ പറയുന്നു. 182ൽ 92 സീറ്റുകളാണ് സംസ്ഥാനത്ത് ഭരണം നേടാൻ വേണ്ടത്.

അതേസമയം, 68 സീറ്റുകളുള്ള ഹിമാചൽ പ്രദേശിൽ കേവല ഭൂരിപക്ഷത്തോടെ ബിജെപി ഭരണം തുടരുമെന്നും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സർവേ ഫലങ്ങൾ പറയുന്നു. അധികാരത്തിന് 35 സീറ്റുകൾ വേണമെന്നിരിക്കെ ബിജെപി 38 സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗ സർവേ. കോൺഗ്രസിന് 28ഉം മറ്റുള്ളവർക്ക് രണ്ടും സീറ്റുകൾ ലഭിക്കുമ്പോൾ എഎപി പൂജ്യരാവുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. ബിജെപി 32-40, കോൺഗ്രസ് 27-34, മറ്റുള്ളവർ 1-2, എഎപി - 0 എന്നാണ് ന്യൂസ് എക്സ് സർവേ. ബിജെപി 34-39, കോൺഗ്രസ് 28-33, എഎപി 0-1, മറ്റുള്ളവർ 1-4 സീറ്റുകൾ നേടുമെന്ന് റിപ്പബ്ലിക് എക്സിറ്റ് പോളും പ്രവചിക്കുന്നു.

എന്നാൽ, ‌ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആംആദ്മി പാർട്ടി പിടിച്ചെടുക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. അവിടെ മാത്രമാണ് ആം ആദ്മി പാർട്ടിക്ക് ആശ്വാസം. എഎപി - 149-171, ബിജെപി 69-71, കോൺഗ്രസ് 3-7, മറ്റുള്ളവർ 5-9 എന്നാണ് ഇന്ത്യ ടുഡേ പ്രവചനം. എഎപി - 146-156, ബിജെപി 84-94, കോൺഗ്രസ് 6- 10, മറ്റുള്ളവർ 0- 4 എന്നിങ്ങനെ സീറ്റുകൾ നേടുമെന്ന് ടൈംസ് നൗവും പ്രവചിക്കുന്നു. എഎപി 149-171 സീറ്റുകളും ബിജെപി 69-91ഉം കോൺഗ്രസ് 3-7 ഉം മറ്റുള്ളവർ 5-9 ഉം സീറ്റുകൾ നേടുമെന്ന് ആജ് തക് സർവേ പറയുന്നു.

ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായി നടന്ന ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ടിനാണ് വോട്ടെണ്ണൽ. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ നേരിട്ടെത്തി വൻ വാ​ഗ്ദാനങ്ങളോടെ പ്രചാരണം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് എക്സിറ്റ് പോൾ സർവേകൾ വ്യക്തമാക്കുന്നത്.

TAGS :

Next Story