തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ഒരു സീറ്റ്പോലും ലഭിക്കില്ല: തോൽ തിരുമാവളവൻ
തമിഴ്നാട്ടിൽ ഇൻഡ്യാ സഖ്യം ആധികാരിക വിജയം നേടുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്.
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഒരു സീറ്റിൽപോലും ബി.ജെ.പി വിജയിക്കില്ലെന്ന് വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) നേതാവും പാർലമെന്റ് അംഗവുമായ തോൽ തിരുമാവളവൻ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഇൻഡ്യാ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ജൂൺ നാലിന് പുതിയ പ്രഭാതം പൊട്ടിവിടരും. ഇന്ത്യയെ മൂടിയ ഇരുട്ട് ഒഴിഞ്ഞുമാറും'-തിരുമാവളവൻ പറഞ്ഞു.
തമിഴ്നാട്ടിലെ ദലിത് പ്രശ്നങ്ങളിൽ മുന്നണിപ്പോരാളിയായി കണക്കാക്കപ്പെടുന്ന തിരുമാവളവൻ ചിദംബരം പാർലമെന്റ് മണ്ഡലത്തിലെ ഇൻഡ്യാ മുന്നണി സ്ഥാനാർഥി കൂടിയാണ്. വി.സി.കെ ജനറൽ സെക്രട്ടറി ഡി. രവികുമാറും ഇത്തവണ ജനവിധി തേടുന്നുണ്ട്. വില്ലുപുരത്തെ സിറ്റിങ് എം.പിയായ അദ്ദേഹം അതേ മണ്ഡലത്തിൽനിന്നാണ് ഇൻഡ്യാ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്.
Next Story
Adjust Story Font
16