Quantcast

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കൗമാരക്കാരനെ പീഡിപ്പിച്ചു; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ബി.ജെ.പി ശിൽപശാലയിൽ പങ്കെടുത്തു മടങ്ങുംവഴിയാണ് ബാലചന്ദ്രൻ കുട്ടിയെ പീഡനത്തിനിരയാക്കിയത്

MediaOne Logo

Web Desk

  • Published:

    5 Jun 2023 2:46 PM GMT

BJP worker molests minor boy on pretext of offering lift, arrested in Tamil Nadu, BJP worker arrest, child molestation, child sexual abuse in Tamli Nadu
X

ചെന്നൈ: ബൈക്കിൽ 'ലിഫ്റ്റ്' നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാള്‍ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വില്ലിവാക്കം ജില്ലയിലാണ് സംഭവം. ബി.ജെ.പി പ്രവർത്തകനായ ബാലചന്ദ്രൻ(47) ആണ് അറസ്റ്റിലായതെന്ന് 'ഇന്ത്യാ ടുഡേ' റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വില്ലിവാക്കത്ത് ബാലൻ കരയുന്നതു കണ്ട് നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തെത്തുന്നത്. ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബാലചന്ദ്രൻ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി കുട്ടി നാട്ടുകാരോട് വെളിപ്പെടുത്തി.

തുടർന്ന് നാട്ടുകാരാണ് ബാലചന്ദ്രനെ പിടികൂടിയത്. ചോദ്യംചെയ്യുന്നതിനിടെ ഇയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. പിന്നീട് ഇയാളുടെ ബൈക്കിൽ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ബി.ജെ.പിയുടെ കൊടിയും ഐ.ഡി കാർഡും കണ്ടെത്തിയത്. പാർട്ടി ശിൽപശാലയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇയാൾ.

പിന്നീട് കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാലചന്ദ്രനെതിരെ കേസെടുത്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Summary: BJP worker molests minor boy on pretext of offering lift, arrested in Villivakkam district of Tamil Nadu

TAGS :

Next Story