Quantcast

'മോദി-യോഗി സിന്ദാബാദ്'; അതീഖ് അഹമ്മദിന്റെ കൊലപാതകം പടക്കം പൊട്ടിച്ച് ആഘോഷമാക്കി ബി.ജെ.പി പ്രവർത്തകർ

ശനിയാഴ്ച രാത്രി 10 മണിയോടെ മെഡിക്കൽ പരിശോധനക്ക് കൊണ്ടുവന്നപ്പോഴാണ് അതീഖ് അഹമ്മദും അദ്ദേഹത്തിന്റെ സഹോദരനും വെടിയേറ്റ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    16 April 2023 3:37 PM GMT

BJP Workers celebrate Atiq murder UP
X

ലഖ്‌നോ: ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട സമാജ്‌വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും മരണം ആഘോഷമാക്കി ബി.ജെ.പി പ്രവർത്തകർ. പടക്കം പൊട്ടിച്ചും മോദി-യോഗി സിന്ദാബാദ്, ജയ് ശ്രീരാം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ഇവർ കൊലപാതകം ആഘോഷിച്ചത്. യോഗി ആദിത്യനാഥിനെ പുകഴ്ത്തുന്നതും ഇടതുപക്ഷത്തെയും മനുഷ്യാവകാശ പ്രവർത്തകരെയും അപമാനിക്കുന്നതുമായ നിരവധി ട്രോളുകളും സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുന്നുണ്ട്.

ലൈവ് ടെലികാസ്റ്റ് വഴി മരണം ആഘോഷിക്കുന്നവർ കഴുകൻമാരാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. ''കൊലയാളികൾക്ക് എങ്ങനെയാണ് ആയുധം കിട്ടിയത്? കൊലപാതകത്തിന് ശേഷം എന്തുകൊണ്ടാണ് അവർ മതപരമായ മുദ്രാവാക്യം മുഴക്കിയത്? തീവ്രവാദികളല്ലെങ്കിൽ അവരെ നിങ്ങൾ എന്ത് വിളിക്കും? നിങ്ങളവരെ രാജ്യസ്‌നേഹികളെന്നാണ് വിളിക്കുന്നത്?''-ഉവൈസി ചോദിച്ചു.

ശനിയാഴ്ച രാത്രി 10 മണിയോടെ മെഡിക്കൽ പരിശോധനക്ക് കൊണ്ടുവന്നപ്പോഴാണ് അതീഖ് അഹമ്മദും അദ്ദേഹത്തിന്റെ സഹോദരനും വെടിയേറ്റ് മരിച്ചത്. മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ മൂന്നുപേരാണ് പോയിന്റ് ബ്ലാങ്കിൽ ഇരുവർക്കുമെതിരെ വെടിയുതിർത്തത്. കൊലപാതകത്തിന് ശേഷം ഇവർ ജയ് ശ്രീരാം മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

TAGS :

Next Story