കങ്കണയുടെ ആസ്തി 90 കോടി; സമ്പത്തില്‍ ആഡംബര കാറുകളും വസ്തുവകകളും
കങ്കണക്കെതിരെ എട്ട് ക്രിമിനല്‍ കേസുകളാണുള്ളത്. മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയ കേസാണ്.
സിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് പ്രമുഖ ബോളിവുഡ് നടി കങ്കണ റണാവത്ത്. വിവാദ പരാമര്‍ശങ്ങള്‍ കൊണ്ടും അഭിനേതാവെന്ന പരിവേഷം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥാനാര്‍ത്ഥി കൂടിയാണ് കങ്കണ. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ കങ്കണയുടെ സ്വത്ത് വിവരങ്ങളും പുറത്തുവന്നിരിക്കയാണ്. 90 കോടിയാണ് ആകെ ആസ്തി. 37 വയസുകാരിയായ നടിയുടെ കൈവശം 2 ലക്ഷം രൂപയാണുള്ളത്. 1.35 കോടി രൂപയാണ് ബാങ്ക് ബാലന്‍സ്. മുംബൈ, പഞ്ചാബ്, മണാലി എന്നിവിടങ്ങളിലായി വസ്തുവകകള്‍ ഉണ്ട്. 3.91 കോടി രൂപ വിലവരുന്ന മൂന്ന് അത്യാഢംബര കാറുകളും സ്വന്തമായുണ്ട്. 6.7 കിലോ സ്വര്‍ണമാണ് കൈവശമുള്ളത്. ഇത് ഏകദേശം 5 കോടിയോളം വിലമതിക്കുന്നതാണ്.
50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും മൂന്ന് കോടി വില വരുന്ന 14 കാരറ്റ് ഡയമണ്ട് ആഭരണവും നടിക്കുണ്ട്. 7.3 കോടി രൂപയുടെ ബാധ്യതയാണ് കങ്കണയ്ക്കുള്ളത്. കങ്കണയ്‌ക്കെതിരെ എട്ട് ക്രിമിനല്‍ കേസുകളാണുള്ളത്. മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയ കേസാണ്. ബോളിവുഡില്‍ വിജയിച്ച തനിക്ക് രാഷ്ട്രീയ രംഗത്തും വിജയം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ അവസാനം പുറത്തിറങ്ങിയ തേജസ്, ധാക്കഡ്, തലൈവി എന്നിവ ബോക്‌സോഫിസില്‍ വന്‍ പരാജയമായിരുന്നു. ജൂലൈ 14ന് തിയറ്ററുകളിലെത്തുന്ന 'എമര്‍ജന്‍സി'യാണ് അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം.
അതേസമയം കങ്കണയുടെ എതിര്‍ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിങിന്റെ ആസ്തി 96.70 കോടിയാണ്.
Adjust Story Font
16