Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഗുജറാത്തിലെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്മാറി

സിറ്റിങ് എം.പിയായ രഞ്ജന്‍ ഭട്ട് മൂന്നാം തവണ മത്സരിക്കാനിരിക്കെയാണ് പിന്‍മാറുന്നതായി അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    23 March 2024 1:00 PM GMT

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഗുജറാത്തിലെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്മാറി
X

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഗുജറാത്തിലെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്മാറി. വഡോദര മണ്ഡലത്തിലെ ബിജെപി എംപി രഞ്ജന്‍ ഭട്ട്, സബര്‍കാന്തയിലെ സ്ഥാനാര്‍ത്ഥി ഭിഖാജി താക്കോര്‍ എന്നിവരാണ് പിന്മാറിയത്. പിന്മാറ്റത്തിന് കാരണം വ്യക്തിപരമാണെന്ന് സ്ഥാനാര്‍ത്ഥികള്‍ അറിയിച്ചു.

രഞ്ജന്‍ ഭട്ടിന് വീണ്ടും സീറ്റ് നല്‍കിയതില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ അതൃപ്തിയിലായിരുന്നു. സിറ്റിങ് എം.പിയായ രഞ്ജന്‍ ഭട്ട് മൂന്നാം തവണ മത്സരിക്കാനിരിക്കെയാണ് പിന്‍മാറുന്നതായി അറിയിച്ചത്.

പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് തീരുമാനം. രഞ്ജന്‍ ഭട്ടിനെ വഡോദരയില്‍ നിന്നും നാമനിര്‍ദേശം ചെയ്യുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ബിജെപി അധ്യക്ഷന്‍ സി.ആര്‍ പാട്ടീലിനും വലിയ അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ ഭട്ടിനെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. മോദിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും എന്നാല്‍ രഞ്ജന്‍ ഭട്ടിനെ വെറുതെ വിടില്ലെന്നും വ്യക്തമാക്കുന്ന ബിജെപി പോസ്റ്ററുകളാണ് വ്യാപകമായി ഉയര്‍ത്തിയിരുന്നത്. തുടര്‍ന്നാണ് ഇവര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയത്.


TAGS :

Next Story