'ചോരകൊണ്ടുള്ള കലാസൃഷ്ടികൾ വേണ്ട'; 'ബ്ലഡ് ആർട്ട്' നിരോധിച്ച് തമിഴ്‌നാട്
രക്തം ശേഖരിച്ച് ഛായാചിത്രങ്ങളും മറ്റും വരയ്ക്കുന്നത് ഇപ്പോൾ തമിഴ്‌നാട്ടിൽ വ്യാപകമായിട്ടുണ്ട്
ചെന്നൈ: കലാസൃഷ്ടികൾക്കും രക്തകലകൾക്കും രക്തം ഉപയോഗിക്കുന്നത് നിരോധിച്ച് തമിഴ്‌നാട് സർക്കാർ. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് സർക്കാർ തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു.
ബ്ലഡ് ആർട്ട് വർക്കുകളിൽ ഏർപ്പെട്ടിരിക്കുന്നവർ രക്തത്തിന് പകരം മറ്റേതെങ്കിലും മാധ്യമം ഉപയോഗിക്കണമെന്നും ഇത്തരം പ്രവൃത്തികൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ രക്തം ദാനം ചെയ്യുന്നത് മഹത്തായ പ്രവൃത്തിയാണ്. പക്ഷേ, കലാസൃഷ്ടികൾക്ക് രക്തം ഉപയോഗിക്കുന്നത് അത്തരത്തിൽ പരിഗണിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. രക്തം എടുക്കുമ്പോൾ കലാകാരന്മാർ പാലിക്കുന്ന ശുചിത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇത് എച്ച്‌ഐവി പോലുള്ള അണുബാധകൾ പടരാൻ കാരണമാകുമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.
രക്തം ശേഖരിച്ച് ഛായാചിത്രങ്ങളും മറ്റും വരയ്ക്കുന്നത് ഇപ്പോൾ തമിഴ്‌നാട്ടിൽ വ്യാപകമായിട്ടുണ്ട്. 2 മില്ലി മുതൽ 3 മില്ലി വരെ രക്തമാണ് കലാകാരന്മാർ പെയിന്റിംഗിനായി എടുക്കുന്നത്. ബ്ലഡ് ആർട്ടിനെ സംബന്ധിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ആര്യോഗ്യവിഭാഗം ചെന്നൈ ടി നഗറിലെയും വടപളനിയിലെയും കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു.
Adjust Story Font
16