Quantcast

മോദിജി ലോകനേതാവായി, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും സഹായം തേടുന്നു: ഹേമമാലിനി

'മോദിജി രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. ലോകം അമ്പരന്നു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ പേര് ലോകശ്രദ്ധയിലെത്തിയിരിക്കുകയാണ്'

MediaOne Logo

Web Desk

  • Updated:

    2022-02-25 15:41:35.0

Published:

25 Feb 2022 3:26 PM GMT

മോദിജി ലോകനേതാവായി, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും സഹായം തേടുന്നു: ഹേമമാലിനി
X

യുക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടുകയാണെന്ന് ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. ഉത്തർപ്രദേശിലെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എംപിയുടെ പ്രതികരണം. 'മോദിജി രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. ലോകം അമ്പരന്നു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ പേര് ലോകശ്രദ്ധയിലെത്തിയിരിക്കുകയാണ്. ലോകം അദ്ദേഹത്തെ ആദരിക്കുന്നു. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്. മോദിജി ലോകനേതാവായിരിക്കുകയാണ്' ബല്ലിയയിലെ പരിപാടിയിൽ ഹേമമാലിനി പറഞ്ഞു. മാർച്ച് മൂന്നിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡബിൾ എൻജിൻ കി സർക്കാർ എന്ന പേരിലാണ് യുപി തെരഞ്ഞെടുപ്പിൽ ബിജെപി കാമ്പയിൻ നടത്തുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപി സർക്കാറെന്നതിനെ സൂചിപ്പിച്ചാണ് ഈ പ്രയോഗം. മോദിയെയും യോഗി ആദിത്യനാഥിനെയും ഉയർത്തിക്കാട്ടുകയുമാണ്.

യുക്രൈനിൽ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി ഇന്നലെ ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യർഥിച്ചു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ മോദി പുടിനോട് ആശങ്കയറിയിച്ചു. യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മോദി വ്യക്തമാക്കി. നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞു.

നേരത്തെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വിപുല പദ്ധതി ആവിഷ്‌കരിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അയൽരാജ്യങ്ങൾ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. പോളണ്ട്, റൊമേനിയ, സ്ലോവേക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ വഴിയാവും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക. യുക്രെയ്നിലെ ഇന്ത്യക്കാരെ സഹായിക്കാൻ ഈ രാജ്യങ്ങളുടെ അതിർത്തിയിൽ പ്രത്യേക സംഘമെത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

Bollywood actress and BJP MP Hema Malini has said that everyone is seeking the help of Prime Minister Modi to end Russia's war against Ukraine.

TAGS :

Next Story