ഡൽഹി സ്കൂളുകളിലെ ബോംബ് ഭീഷണി: പിന്നിൽ വിദ്യാർഥികൾ, ലക്ഷ്യം പരീക്ഷ മാറ്റിവെക്കൽ
കുട്ടികളെ കൗൺസലിംഗിന് ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു
ന്യൂഡൽഹി : ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് നേരെയുണ്ടായ ബോംബ് ഭീഷണികൾക്ക് പിന്നിൽ വിദ്യാർഥികളെന്ന് പൊലീസ്. പരീക്ഷ മാറ്റിവെക്കാനും സ്കൂൾ അടച്ചിടാനുമാണ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം. ബോംബ് ഭീഷണി ലഭിച്ച വെങ്കടേശ്വര ഗ്ലോബൽ സ്കൂൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അനേഷ്വണം. പ്രശാന്ത് വിഹാറിൽ നവംബർ 28നുണ്ടായ സ്ഫോടനത്തിന് ശേഷമാണ് ഇവിടെ ഇ-മെയിൽ ഭീഷണി വന്നത്. എന്നാൽ, അന്വേഷണത്തിനൊടുവിൽ ഇതിന് പിന്നിൽ വിദ്യാഥികളാണെന്ന് പൊലീസ് കണ്ടെത്തി.
പരീക്ഷ മാറ്റിവെക്കാൻ വേണ്ടി രണ്ട് സഹോദരങ്ങൾ ചേർന്നാണ് ഇത്തരമൊരു ഭീഷണി സ്കൂളിലേക്കയച്ചത്. കൂടുതൽ പരിശോധനയിൽ മുമ്പുണ്ടായ ബോംബ് ഭീഷണികളിൽനിന്നാണ് കുട്ടികൾക്ക് ഇത്തരമൊരു ആശയം കിട്ടിയതെന്ന് മനസ്സിലായി. കുട്ടികളെ കൗൺസലിംഗിന് ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. രക്ഷിതാക്കൾക്ക് ഇതുസംബന്ധിച്ച് താക്കീതും നൽകി.
കൂടുതൽ പരിശോധനയിൽ രോഹിണിയിലും പശ്ചിം വിഹാറിലുമുള്ള രണ്ട് സ്കൂളുകളിലും സമാന രീതിയിലാണ് ഭീഷണി സന്ദേശം വന്നിട്ടുള്ളതെന്ന് മനസ്സിലായി. സ്കൂളുകൾ അടക്കാൻ വേണ്ടി വിദ്യാത്ഥികൾ ചേർന്ന് അയച്ചതാണ് ഇ-മെയിൽ സന്ദേശങ്ങൾ.
11 ദിവസത്തിനിടെ ഡൽഹിയിലെ 100ലധികം സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഇത്തരം സന്ദേശങ്ങൾ വിപിഎൻ ഉപയോഗിച്ച് അയച്ചിരിക്കുന്നതുകൊണ്ടാണ് പ്രതികളിലേക്ക് എത്താൻ വൈകുന്നതെന്ന് പൊലീസ് പറയുന്നു.
Adjust Story Font
16