സമീർ വാംഖഡെയ്ക്ക് താൽക്കാലിക ആശ്വാസം; കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
ബോംബെ ഹൈക്കോടതിയാണ് നിർദേശം നൽകിയത്.
മുംബൈ: സിബിഐ രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ മുൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്ക് താൽക്കാലിക ആശ്വാസം. ജൂൺ എട്ടു വരെ അറസ്റ്റ് ചെയ്യരുത് എന്നാണ് സിബിഐക്ക് കോടതി നിർദേശം.
ബോംബെ ഹൈക്കോടതിയാണ് നിർദേശം നൽകിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീർ വാംഖഡെ സമർപ്പിച്ച ഹരജിയിലാണ് നടപടി. ജൂൺ എട്ടിനാണ് കോടതി ഹരജി വീണ്ടും പരിഗണിക്കുക.
ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസിൽ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് വാംഖഡെയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
ഇതിനു പിന്നാലെയാണ് സമീർ വാംഖഡെ ഹൈക്കോടതിയെ സമീപിച്ചതും താൽക്കാലിക ആശ്വാസം നേടിയതും. കേസിൽ മുൻ വ്യാഴാഴ്ച സിബിഐക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് വാംഖഡെ ഹാജരായിരുന്നില്ല.
Next Story
Adjust Story Font
16