Quantcast

ഓടുന്ന ട്രയിനിന് മുമ്പിൽ റീൽസ് ഷൂട്ട്; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒമ്പതാം ക്ലാസുകാരനാണ് മരണത്തിന് കീഴടങ്ങിയത്.

MediaOne Logo

Web Desk

  • Published:

    6 May 2023 4:19 AM

ഓടുന്ന ട്രയിനിന് മുമ്പിൽ റീൽസ് ഷൂട്ട്; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
X

ഹൈദരാബാദ്: ഓടുന്ന ട്രയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ വിദ്യാർത്ഥി മരിച്ചു. പിന്നിൽനിന്ന് കുതിച്ചെത്തിയ ട്രയിൻ വിദ്യാർത്ഥിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഹൈദരാബാദ് സനത് നഗറിലെ മുഹമ്മദ് സർഫ്രാസ് എന്ന ഒമ്പതാം ക്ലാസുകാരനാണ് മരണത്തിന് കീഴടങ്ങിയത്.



രണ്ട് സുഹൃത്തുക്കളും സർഫ്രാസും ചേർന്നാണ് റീൽസ് ഷൂട്ടു ചെയ്തത്. പാളത്തോട് ചേർന്നു നിന്നായിരുന്നു ഷൂട്ട്. സംഭവസ്ഥലത്തു വച്ചു തന്നെ സർഫ്രാസ് മരിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.




TAGS :

Next Story