Quantcast

ഇ.ഡി അറസ്റ്റ് നിയമവിരുദ്ധമെന്ന് ബി.ആര്‍.എസ് നേതാവ് കെ. കവിത

ഇന്നലെയായിരുന്നു മദ്യനയക്കേസില്‍ കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2024-03-18 12:13:55.0

Published:

16 March 2024 11:10 AM GMT

K. Kavita_BRS leader
X

ഡൽഹി : ഇ.ഡി അറസ്റ്റ് നിയമവിരുദ്ധമെന്ന് ബി.ആര്‍.എസ് നേതാവ് കെ. കവിത. ഡൽഹിയിലെ റൂസ് അവന്യൂ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കവിത. ഇന്നലെയായിരുന്നു മദ്യനയക്കേസില്‍ കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ വീട്ടില്‍ ഇ.ഡി നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു അറസ്റ്റ്.

'ഇത് നിയമവിരുദ്ധമായ അറസ്റ്റാണ്, അതിനെതിരെ പോരാടും'. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കവിത പറഞ്ഞു.

' H. No. 8-2316/S/H, റോഡ് നമ്പർ 14, ബഞ്ചാര ഹിൽസ്, ഹൈദരാബാദ്, തെലങ്കാന-500034 എന്ന വിലാസത്തിൽ താമസിക്കുന്ന. ഡോ. അനിൽ കുമാർ എന്നയാളുടെ ഭാര്യയായ കൽവകുന്ത്ല കവിത 2002 (2003 ലെ 15) ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യത്തിൽ കുറ്റക്കാരനാണ്'. അറസ്റ്റ് മെമോയിൽ ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇ.ഡി കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ഉന്നത നേതാവാണ് കവിത. ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും ഇതേ കേസില്‍ ജയിലിലാണ്.

ഹൈദരാബാദിലെ വ്യവസായി ശരത് റെഡ്ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി മഗുന്ത ശ്രീനിവാസലു റെഡ്ഡി, അദ്ദേഹത്തിന്റെ മകന്‍ രാഘവ് മഗുന്ത റെഡ്ഡി എന്നിവരും കേസില്‍ ഉള്‍പ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനായി കവിതയെ പലതവണ വിളിപ്പിച്ചെങ്കിലും രണ്ട് സമന്‍സുകള്‍ അവര്‍ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കേസില്‍ കവിതയെ മൂന്ന് തവണ ചോദ്യം ചെയ്യുകയും പി.എം.എല്‍.എ പ്രകാരം കേന്ദ്ര ഏജന്‍സി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കൂടാതെ സി.ബി.ഐയും കവിതയെ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

TAGS :

Next Story