Quantcast

മദ്യനയക്കേസില്‍ കെ. കവിത ഇന്ന് ഇ.ഡിക്ക് മുൻപിൽ ചോദ്യംചെയ്യലിന് ഹാജരാകും

മനീഷ് സിസോദിയയെയും ഇന്ന് ഇ.ഡി ചോദ്യംചെയ്യും

MediaOne Logo

Web Desk

  • Updated:

    2023-03-11 02:41:28.0

Published:

11 March 2023 1:09 AM GMT

BRSleaderKKavithainliquorpolicyscam, EDinterrogationinliquorpolicyscam, liquorpolicyscam
X

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ബി.ആര്‍.എസ് നേതാവ് കെ. കവിത ഇന്ന് ചോദ്യംചെയ്യലിന് ഇ.ഡിക്ക് മുൻപിൽ ഹാജരാകും. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നൽകിയിരുന്നുവെങ്കിലും കവിത സമയം നീട്ടിച്ചോദിക്കുകയായിരുന്നു. കോടതി കസ്റ്റഡിയിൽ അനുവദിച്ച മനീഷ് സിസോദിയയെയും ഇന്ന് മറ്റ് പ്രതികൾക്കൊപ്പം ഇ.ഡി ചോദ്യംചെയ്യും.

വ്യക്തിപരമായ തിരക്കുകളും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ കവിത സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ടത്. ഇന്നലെ ജന്തർ മന്ദറിൽ ധർണ നടത്തിയ കവിത, കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികൾക്കെതിരായ പ്രതിപക്ഷ ഐക്യം ഉയർത്തിക്കാട്ടുക കൂടിയാണ് ലക്ഷ്യംവച്ചത്. കേസിൽ അറസ്റ്റിലായ വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവർക്ക് കവിത ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ ലോബിയുമായി ബന്ധമുണ്ടെ എന്നാണ് ഇ.ഡി ആരോപണം.

പ്രതികൾ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാകും ഇന്നു രാവിലെ 11നു ഹാജരാക്കുന്ന കവിതയോട് ഇ.ഡി വിവരങ്ങൾ തേടുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയാണ് ഇ.ഡി നടപടിയെന്ന് കവിതയും ബി.ആർ.എസും ആരോപിക്കുന്നുണ്ട്. കേസിൽ കസ്റ്റഡിയിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഇ.ഡി അന്വേഷണസംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾക്ക് ഒപ്പമിരുത്തിയാകും ചോദ്യംചെയ്യൽ.

ആംആദ്മി പാർട്ടി ഐ.ടി സെൽ മേധാവി വിജയ് നായരും കവിതയുടെ ബിനാമി അരുൺ രാമചന്ദ്രപിള്ളയും ചേർന്നാണ് സ്വകാര്യ ലോബികളെ സഹായിക്കാൻ മദ്യനയ അഴിമതിക്ക് ഗൂഢാലോചന നടത്തിയതെന്നാണ് ഇ.ഡി ആരോപിക്കുന്നത്. മനീഷ് സിസോദിയയ്ക്കും കവിതയ്ക്കും മദ്യനയ രൂപീകരണത്തിൽ നേരിട്ടുള്ള പങ്കും അത് സാധൂകരിക്കുന്ന തെളിവുകളും കണ്ടെത്താനാണ് ഇ.ഡിയുടെ ശ്രമം.

Summary: BRS leader K. Kavitha will appear before the ED today for questioning in the liquor policy scam

TAGS :

Next Story