Quantcast

പ്രചാരണ വാഹനത്തിൽനിന്ന് മൂക്കുംകുത്തി വീണ് ബി.ആർ.എസ്. നേതാക്കൾ

നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

MediaOne Logo

Web Desk

  • Published:

    9 Nov 2023 10:42 AM

BRS leader KTR Rao falls during election rally
X

തെലങ്കാന: പ്രചാരണ വാഹനത്തിൽനിന്ന് മൂക്കുംകുത്തി വീണ് ബി.ആർ.എസ് നേതാക്കൾ. നിസാമാബാദ് ജില്ലയിലെ അർമൂരിൽ പ്രചാരണം നടത്തുന്നതിനിടെയാണ് കെ.ടി രാമറാവു അടക്കമുള്ള നേതാക്കൾ വാഹനത്തിൽനിന്ന് വീണത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രത്യേക തയ്യാറാക്കിയ ട്രാവലറിന്റെ മുകളിലായിരുന്നു നേതാക്കൾ നിന്നിരുന്നത്. വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ താഴേക്ക് വീഴുകയായിരുന്നു.

നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 119 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ആർ.എസും തമ്മിലാണ് പ്രധാന മത്സരം. ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ഇരു പാർട്ടികളും ശക്തമായ പോരാട്ടത്തിലാണ്.

TAGS :

Next Story