Quantcast

മഹാരാഷ്ട്ര ഗവർണർ സ്ഥാനമൊഴിഞ്ഞ് കോഷിയാരി; വലിയ വിജയമെന്ന് ഉദ്ധവ് പക്ഷം

മറാത്ത വികാരം വ്രണപ്പടുത്തിയെന്ന് ആരോപണം നേരിട്ട കോഷിയാരിയുടെ രാജി പ്രതിപക്ഷം സ്വാഗതം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-02-12 08:06:28.0

Published:

12 Feb 2023 8:04 AM GMT

BS Koshyari Exits As Maharashtra Governor
X

ബി.എസ് കോഷിയാരി

ഡൽഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഭഗത് സിങ് കോഷിയാരി രാജിവെച്ചത് സ്വാഗതം ചെയ്ത് ശിവസേനയിലെ ഉദ്ധവ് പക്ഷം. മറാത്ത വികാരം വ്രണപ്പടുത്തിയെന്ന് ആരോപണം നേരിട്ട കോഷിയാരിയുടെ രാജി പ്രതിപക്ഷം സ്വാഗതം ചെയ്തു. ഇത് വലിയ വിജയം എന്നാണ് ആദിത്യ താക്കറെയുടെ പ്രതികരണം. ശരദ് പവാറിന്‍റെ എന്‍.സി.പിയും സ്വാഗതം ചെയ്തു. ജാർഖണ്ഡ് മുൻ ഗവർണറായ രമേഷ് ബൈസാണ് മഹാരാഷ്ട്രയുടെ പുതിയ ഗവര്‍ണര്‍.

80കാരനായ കോഷിയാരി സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഗവർണർ കോഷിയാരി തന്‍റെ ശേഷിക്കുന്ന കാലം വായനയിലും എഴുത്തിലും മുഴുകാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്ന് രാജ്ഭവൻ പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി. മുഖ്യമന്ത്രിയായും പാർലമെന്റിന്റെ ഇരുസഭകളിലും എംപിയായും സേവനമനുഷ്ഠിച്ചിട്ടുള്ള കോഷിയാരി ആർ.എസ്‌.എസ് നേതാവ് കൂടിയാണ്. 2019ലാണ് കോഷിയാരിയെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചത്.

കോഷിയാരി ഗവര്‍ണറായിരിക്കെ ഉദ്ധവ് താക്കറെ സർക്കാരുമായി നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. കോവിഡ് കാലത്ത് ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ചും കോഷിയാരിയുടെ ഡെറാഡൂൺ സന്ദർശനത്തിന് സർക്കാർ വിമാനം നിരസിച്ചതും ഉള്‍പ്പെടെ നിരവധി തവണ സര്‍ക്കാര്‍ - ഗവര്‍ണര്‍ അഭിപ്രായ വ്യത്യാസമുണ്ടായി.

ഛത്രപതി ശിവജി പഴയ കാലത്തെ ഐക്കണ്‍ ആണെന്ന കോഷിയാരിയുടെ പരാമര്‍ശം ഏറെ വിവാദമായി. മറാത്താ നേതാവിനെ ഗവർണർ അപമാനിച്ചെന്ന് ഉദ്ധവ് പക്ഷം ആരോപിച്ചു. ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മഹാരാഷ്ട്രയുടെ സമ്പത്ത് കാലിയാകുമെന്ന കോഷിയാരിയുടെ പരാമര്‍ശത്തിനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. മറാത്താ വികാരം ഗവര്‍ണര്‍ വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. അതുകൊണ്ടുതന്നെ കോഷിയാരി ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞത് പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണ്.

Summary- Ramesh Bais, former Jharkhand governor, will replace Bhagat Singh Koshyari as Maharashtra Governor. Mr Koshyari's exit from Raj Bhavan has been welcomed by Opposition leaders who have accused him of hurting Marathi sentiment with his controversial remarks on icon

TAGS :

Next Story