ബഞ്ജാര സമുദായത്തിന്റെ പ്രതിഷേധം അക്രമാസക്തമായി; യെദ്യൂരപ്പയുടെ വീടിന് നേരെ കല്ലേറ്
പ്രക്ഷോഭകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു
ശിവമോഗ: പട്ടികജാതിക്കാരിലെ ഉപജാതികൾക്ക് സംവരണം നൽകാനുള്ള നീക്കത്തിനെതിരെ കർണാടകയിൽ പ്രക്ഷോഭം. പട്ടികജാതി വിഭാഗങ്ങളിലെ ഉപജാതികൾക്ക് ആനുപാതിക സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ബഞ്ജാര സമുദായം തെരുവിലിറങ്ങിയത്.
മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെവീട് പ്രക്ഷോഭകർ അക്രമിച്ചു. പ്രതിഷേധം അക്രമാസക്തമായി. യെദ്യൂരപ്പയുടെ വസതിക്ക് നേരെ പ്രക്ഷോഭകർ കല്ലെറിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് റോഡിലിറങ്ങിയത്. രോഷാകുലരായ പ്രതിഷേധക്കാർ യെദ്യൂരപ്പയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും പോസ്റ്ററുകൾ കത്തിച്ചു.
പ്രക്ഷോഭകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു. പട്ടികജാതി വിഭാഗങ്ങളിലെ ഉപജാതികൾക്ക് ആനുപാതിക പ്രാതിനിധ്യം ശിപാർശ ചെയ്യുന്ന ജസ്റ്റിസ് എ ജെ സദാശിവ കമ്മീഷൻ റിപ്പോർട്ട് അശാസ്ത്രീയമാണെന്ന് ബഞ്ജാര സമുദായം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16