Quantcast

'ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം സ്ഥലപ്പേരുകൾ മാറ്റിക്കളിക്കുന്നു'; ബിജെപിക്കെതിരെ ബിഎസ്‍പി നേതാവ് മായാവതി

അവിഭക്ത ഉത്തർപ്രദേശിൽ നാല് തവണ ബിഎസ്പി അധികാരത്തിലിരുന്നപ്പോൾ നിരവധി പുതിയ ക്ഷേമ പദ്ധതികളും ആശുപത്രികളും സർവകലാശാലകളും മറ്റും കൊണ്ടുവന്നു

MediaOne Logo

Web Desk

  • Published:

    2 April 2025 7:31 AM

Mayawati- Pushkar Singh Dhami
X

ലഖ്നൗ: ഉത്തരാഖണ്ഡിലെ 11 സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള പുഷ്കർ സിംഗ് ധാമി സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവി മായാവതി രംഗത്ത്. വിദ്വേഷത്തിന്‍റെയും വിവേചനത്തിന്‍റെയും അടിസ്ഥാനത്തിൽ അവർ തങ്ങളുടെ പരാജയങ്ങൾ മറച്ചുവെക്കുകയാണെന്ന് മായാവതി ആരോപിച്ചു.

മഹാരാഷ്ട്ര, ഉത്തർപ്രദേശ് സർക്കാരുകൾ വിവിധ സ്ഥലങ്ങളുടെ പേരുമാറ്റം നടത്തിയതിനെ എടുത്തുകാണിച്ചുകൊണ്ട് ബിഎസ്പി മേധാവി ബിജെപിയെയും സമാജ്‌വാദി പാർട്ടിയെയും (എസ്പി) ഒരുപോലെ ആക്രമിച്ചു.

"യുപിയിലെ മുൻ എസ്‍പി സർക്കാരിനെപ്പോലെ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, യുപി എന്നിവിടങ്ങളിലെ ബിജെപി സർക്കാരുകളും ജില്ലകളുടെയും നഗരങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ മാറ്റുന്ന പ്രവണത കാണിക്കുന്നു. നിയമവാഴ്ചയുടെ ഭരണമല്ല, മറിച്ച് വെറുപ്പിന്‍റെയും വിവേചനത്തിന്‍റെയും അടിസ്ഥാനത്തിൽ തങ്ങളുടെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള വളരെ ആശങ്കാജനകമായ ഇടുങ്ങിയ രാഷ്ട്രീയമാണ്," അവര്‍ എക്സിൽ കുറിച്ചു. അവിഭക്ത ഉത്തർപ്രദേശിലെ ബിഎസ്പി നേതൃത്വത്തിലുള്ള ഭരണവുമായി താരതമ്യം ചെയ്തുകൊണ്ട്, ജില്ലകളിലുടനീളം വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ പാർട്ടി നല്ല ഭരണം നടപ്പിലാക്കിയെന്നും സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിട്ടില്ലെന്നും മായാവതി പറഞ്ഞു.

"1995 മുതൽ 2012 വരെ അവിഭക്ത ഉത്തർപ്രദേശിൽ നാല് തവണ ബിഎസ്പി അധികാരത്തിലിരുന്നപ്പോൾ, മെച്ചപ്പെട്ട ഭരണം എന്ന ലക്ഷ്യത്തിൽ നിരവധി പുതിയ ക്ഷേമ പദ്ധതികളും ആശുപത്രികളും സർവകലാശാലകളും മറ്റും കൊണ്ടുവന്നു. പേരുകൾ മാറ്റാതെ പുതിയ പേരുകൾ സൃഷ്ടിച്ചു'' അവര്‍ പോസ്റ്റിൽ പറയുന്നു. തിങ്കളാഴ്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഹരിദ്വാർ, ഡെറാഡൂൺ, നൈനിറ്റാൾ, ഉധം സിംഗ് നഗർ ജില്ലകളിലെ ചില സ്ഥലങ്ങളുടെ പേരുകൾ മാറ്റുന്നതായി പ്രഖ്യാപിച്ചിരുന്നു. "സ്ഥലങ്ങളുടെ പേരുകൾ സംസ്കാരം, തദ്ദേശവാസികളുടെ വികാരങ്ങൾ, ദേവഭൂമി എന്നിവയ്ക്ക് അനുസൃതമായിരിക്കണം. ജനങ്ങൾ ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്," ധാമി എഎൻഐയോട് പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിന്റെ സംരക്ഷണത്തിന് സംഭാവന നൽകിയ മഹാന്‍മാരായ വ്യക്തികളെ ആദരിച്ചുകൊണ്ട് ആളുകളെ പ്രചോദിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

TAGS :

Next Story