ഒറ്റയ്ക്ക് മത്സരിക്കും, ആരുമായും സഖ്യത്തിനില്ലെന്നും മായാവതി
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി.
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കാനാണ് പാർട്ടി പദ്ധതിയിടുന്നതെന്ന റിപ്പോർട്ടുകൾക്കിടെയാണ് മായാവതി പാര്‍ട്ടി നിലപാട് പറയുന്നത്.
അതേസമയം അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഷിരോമണി അകാലിദളുമായി രാഷ്ട്രീയ ബന്ധം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മായാവതി വ്യക്തമാക്കി. 117 അംഗ നിയമസഭയിൽ ഇരു പാർട്ടികളും തമ്മിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. 97 സീറ്റുകളിൽ ശിരോമണി അകാലിദള്‍ മത്സരിക്കുമ്പോള്‍ ബിഎസ്പിക്ക് 20 സീറ്റുകള്‍ ലഭിക്കും.
2014ലെ പൊതു തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാൻ ബിഎസ്പിക്കു കഴിഞ്ഞിരുന്നില്ല. 2019ലാകട്ടെ സമാജ്‌വാദി പാർട്ടിയുടെ സഖ്യത്തിൽ മത്സരിച്ചതിനാൽ 10 ലോക്സഭാംഗങ്ങളെ പാർട്ടിക്കു കിട്ടി. എന്നാൽ ഫലം വന്ന് ഒരു മാസം പിന്നിട്ടപ്പോഴേക്കും സഖ്യം വേർപിരിഞ്ഞു. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാർട്ടിയുടെ പ്രകടനം ദയനീയമായിരുന്നു.
അതേസമയം ഒറ്റയ്ക്ക് മത്സരിക്കാന്‍ തന്നെയാണ് സമാജ്‌വാദി പാർട്ടിയുടെയും നീക്കം. ബിഎസ്പിയുമായും കോൺഗ്രസുമായുള്ള സഹകരണം പരാജയപ്പെട്ടെന്നും അടുത്ത വർഷം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ ഇവരുമായി സഹകരിക്കില്ലെന്നും അഖിലേഷ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. സമാന ചിന്താഗതിക്കാരായ ചെറിയ പാർട്ടികളുമായി സഖ്യത്തിലേര്‍പ്പെടുമെന്നാണ് അഖിലേഷ് വ്യക്തമാക്കുന്നത്.
Adjust Story Font
16