Quantcast

കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു; ആദായ നികുതി സ്ലാബ് പരിഷ്കരിച്ചു.

മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി

MediaOne Logo

Web Desk

  • Published:

    23 July 2024 7:45 AM GMT

corporate tax
X

ഡല്‍ഹി: ആദായ നികുതിഘടന പരിഷ്‌കരിച്ചു. മൂന്നുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല . മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.

പുതിയ സ്കീമിൽ ഉൾപ്പെട്ട ജീവനക്കാര്‍ക്ക് ആദായനികുതിയില്‍ 17,500 രൂപ ലാഭിക്കാം. നാലുകോടി മാസവരുമാനക്കാര്‍ക്ക് ഇത് ഗുണംചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതി സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000-ത്തില്‍നിന്ന് 75,000-മായി ഉയര്‍ത്തി. പുതിയ നികുതി ഘടനസ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്. പഴയ സ്‌കീമിലുള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും.കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു.

TAGS :

Next Story