പള്ളിയും മദ്രസയും പൊളിച്ച ഭൂമിയിൽ പോലീസ് സ്റ്റേഷൻ നിർമ്മിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ അറസ്റ്റ് ചെയ്തു
ബൻഭൂൽപുര: ബന്‍ഭൂല്‍പുരയിൽ പള്ളിയും മദ്രസയും പൊളിച്ച ഭൂമിയിൽ പോലീസ് സ്റ്റേഷൻ നിർമിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. കയ്യേറ്റ ഭൂമിയെന്നാരോപിച്ച് പള്ളിയും മദ്രസയും തകർത്തതിനെ തുടർന്ന് പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
ഹരിദ്വാറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് പള്ളിപൊളിച്ച ഭൂമിയിൽ പൊലീസ് സ്റ്റേഷൻ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. അതെ സമയം ഹൽദ്വാനിയിൽ ജാഗ്രത തുടരുകയാണ്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ അറസ്റ്റ് ചെയ്തു. കർഫ്യൂ നിലവിലുള്ള ബന്‍ഭൂല്‍പുരയിൽ ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മാത്രമെ തുറന്നു പ്രവർത്തിക്കുന്നുള്ളൂ.
സ്കൂളുകളും കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. മേഖലയിലെ ഇന്റർനെറ്റ് വിലക്കും തുടരുന്നു. ഹൽദ്വാനിയിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പൊലീസും കേന്ദ്രസേനയും നിരന്തരം പെട്രോളിങ്ങും പരിശോധനകളും നടത്തുകയാണ്.
Adjust Story Font
16