Quantcast

ഷഹീൻബാഗിൽ കെട്ടിടം പൊളിക്കൽ നടപടികൾ താല്‍ക്കാലികമായി നിർത്തിവെച്ചു

ഒഴിപ്പിക്കൽ ചോദ്യം ചെയ്ത് നൽകിയ ഹരജികൾ അൽപസമയത്തിനകം കോടതി പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    2022-05-09 08:52:24.0

Published:

9 May 2022 8:48 AM GMT

ഷഹീൻബാഗിൽ കെട്ടിടം പൊളിക്കൽ നടപടികൾ താല്‍ക്കാലികമായി നിർത്തിവെച്ചു
X

‍ഡല്‍ഹി: ഷഹീൻബാഗിൽ കെട്ടിടം പൊളിക്കൽ നടപടികൾ താല്‍ക്കാലികമായി നിർത്തിവെച്ചു. കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകൾ പ്രദേശവാസികളുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്.

അതേസമയം കെട്ടിടം പൊളിക്കൽ നടപടികൾ അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ ഉന്നയിച്ചു. ജഹാംഗീർ പുരിയിലെ കെട്ടിടം പൊളിക്കലിനെതിരായ ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് എൽ നാഗരേശ്വറാവു അധ്യക്ഷനായ ബഞ്ചിന് മുന്നിൽ ഇക്കാര്യം ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ജഹാംഗീർപുരി ഒഴിപ്പിക്കൽ ചോദ്യം ചെയ്ത് നൽകിയ ഹരജികൾ അൽപസമയത്തിനകം കോടതി പരിഗണിക്കും.

കഴിഞ്ഞ മാസം 21ന് പൊളിക്കലിനെതിരായ ഹരജികൾ പരിഗണിച്ച കോടതി തൽസ്ഥിതി തുടരാനും എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടിരുന്നു. നിയമങ്ങൾ പാലിച്ചാണ് കെട്ടിടം പൊളിക്കുന്നതെന്നും പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്നുവെന്ന ഹരജിക്കാരുടെ വാദം പച്ചക്കള്ളമാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. മധ്യപ്രദേശിൽ വിവിധ മത വിഭാഗത്തിൽ നിന്നുള്ളവരുടെ വീടുകൾ പൊളിച്ചിരുന്നുവെന്ന കണക്കും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ സമർപ്പിച്ചു.

എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കൽ നടപടികൾ തുടർന്നോ എന്ന ചോദ്യത്തിന് കേന്ദ്രം മറുപടി നൽകിയില്ല. ഇക്കാര്യം അതീവ ഗൗരവതരമാണെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും കോടതി വിശദമായി നോക്കിക്കാണുന്നുണ്ടെന്നും ബെഞ്ച് താക്കീത് നൽകി. നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിനും ഹരജിക്കാർക്കും കോടതി നിർദേശം നൽകിയിരുന്നു.

TAGS :

Next Story