Quantcast

കോപ്പിയടിക്കാൻ ബ്ലൂടൂത്ത് ചെരുപ്പുമായി പരീക്ഷാർഥി; വൈറലായി ചിത്രങ്ങൾ

കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിലെ കിഷൻഗഡിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    28 Sep 2021 3:57 AM GMT

കോപ്പിയടിക്കാൻ ബ്ലൂടൂത്ത് ചെരുപ്പുമായി പരീക്ഷാർഥി; വൈറലായി ചിത്രങ്ങൾ
X

പരീക്ഷയിൽ കോപ്പിയടിക്കാൻ ബ്ലൂടൂത്ത് ഉപകരണം ഘടിപ്പിച്ച ചെരുപ്പുമായി ഉദ്യോഗാർഥി. കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിലെ കിഷൻഗഡിലാണ് സംഭവം. അധ്യാപക യോഗ്യത പരീക്ഷക്കാണ് 28 കാരനായ ഗണേഷ് റാം ധാക്ക ബ്ലൂടൂത്ത് ചെരുപ്പ് ധരിച്ചെത്തിയത്. കോപ്പിയടി തടയാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് അധികൃതർ ഒരുക്കിയിരുന്നത്. പരീക്ഷക്കെത്തിയ ഗണേഷിന്റെ ചെവിയിൽ വയർലെസ് ഉപകരണം കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു.

ബിക്കാനീറിലെ ഒരു ചെരുപ്പുകടയിൽ നിന്നും രണ്ടര ലക്ഷം രൂപ കൊടുത്താണ് താൻ ഈ ചെരുപ്പ് വാങ്ങിയതെന്ന് ഗണേഷ് പൊലീസിനോട് പറഞ്ഞു. കോപ്പിയടി ശ്രമം പൊളിഞ്ഞെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഈ ബ്ലൂടൂത്ത് ചെരുപ്പും ഗണേഷും. ഭാവിയുടെ എലോൺ മസ്കെന്നാണ് ഒരാൾ ട്വിറ്ററിൽ ഗണേഷിനെ വിശേഷിപ്പിച്ചത്. ഇത് ചെയ്യാനുള്ള ബുദ്ധിയുടെ പകുതി പഠനത്തിനായി ഉപയോഗിച്ചിരുന്നെങ്കിൽ പരീക്ഷ പാസാകാമായിരുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ചുള്ള തട്ടിപ്പ് റാക്കറ്റിൽ പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ രണ്ട് പേർ ഉദ്യോഗാർഥികൾക്ക് ബ്ലൂടൂത്ത് ചെരുപ്പ് നൽകിയവരാണെന്നും പൊലീസ് പറഞ്ഞു. 4019 കേന്ദ്രങ്ങളിലായി പതിനാറ് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്.

TAGS :

Next Story