കാര്‍ട്ടൂണ്‍ പുരസ്കാര വിവാദം; ബി.ജെ.പി നേതാക്കൾക്ക് മറുപടിയുമായി കാർട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണൻ
കോവിഡ് പ്രതിരോധത്തിന് ചാണക സേവ നടത്തിയ സംഘ്പരിവാർ പരിപാടിയാണ് കാർട്ടൂണിന് ആധാരമാക്കിയതെന്ന് കാർട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണൻ പറഞ്ഞു
കാർട്ടൂൺ പുരസ്കാരം വിവാദമാക്കുന്ന ബി.ജെ.പി നേതാക്കൾക്ക് മറുപടിയുമായി അവാർഡ് ജേതാവായ കാർട്ടൂണിസ്റ്റ്. കോവിഡ് പ്രതിരോധത്തിന് ചാണക സേവ നടത്തിയ സംഘ്പരിവാർ പരിപാടിയാണ് കാർട്ടൂണിന് ആധാരമാക്കിയതെന്ന് കാർട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണൻ പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിക്ക് താൻ സാക്ഷിയാണെന്ന് കാർട്ടൂണിസ്റ്റ് സുധീർനാഥും പറയുന്നു.
അനൂപ് രാധാകൃഷ്ണൻ എന്ന കാർട്ടൂണിസ്റ്റിന്‍റെ വരക്കാണ് കേരള ലളിതകലാ അക്കാമദി പുരസ്കാരം ലഭിച്ചത്. ഇത് ഇന്ത്യയെ അപമാനിക്കുന്നതാണ് എന്ന ആക്ഷേപവുമായി ബി. ജെ.പി നേതാക്കൾ രംഗത്തെത്തി. നേതാക്കളുടെ പ്രതികരണം അണികൾ ഏറ്റെടുത്തതോടെ അത് ഭീഷണിയും തെറിവിളിയുമായി മാറി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിലിരിക്കേണ്ട അവസ്ഥയിലാണ് കാർട്ടൂണിസ്റ്റ്. കോവിഡ് പ്രതിരോധത്തിന് ചാണക സേവയും ഗോമൂത്ര പാനവും നടത്താൻ ആഹ്വാനം ചെയ്ത സംഘ്പരിവാർ പരിപാടിയെ ആധാരമാക്കിയായിരുന്നു കാർട്ടൂൺ വരച്ചത്. ഡൽഹിയിലെ ബി.ജെ.പി നേതാക്കൾ ഈ പരിപാടിയിൽ വന്ന് ചാണക സേവ നടത്തിയിട്ടുണ്ടെന്ന് ഡൽഹിയിലെ കാർട്ടൂണിസറ്റും സാക്ഷ്യം പറയുന്നു.
ഗോമൂത്ര ചികിത്സാ ക്യാമ്പിനെതിരായ വിമർശനങ്ങൾ രാജ്യത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുന്നു എന്നാണ് ബി.ജെ.പി ഇപ്പോൾ പറയുന്നത്. കാർട്ടൂണിന് ആധാരമായ സംഭവത്തെക്കുറിച്ച കാർട്ടൂണിസ്റ്റിന്‍റെ വിശദീകരണം ബി.ജെ.പിയെ വെട്ടിലാക്കുന്നതാണ്.
Adjust Story Font
16