Quantcast

രാംലീല വേദിയിൽ അശ്ലീല നൃത്തം; യു.പിയിൽ സംഘാടകർക്കെതിരെ കേസ്

രാവണന് മുമ്പിൽ 'കാട്ടാ ലഗാ' ഗാനം വെച്ച് നൃത്തമാടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-05 02:26:51.0

Published:

5 Oct 2022 2:05 AM GMT

രാംലീല വേദിയിൽ അശ്ലീല നൃത്തം; യു.പിയിൽ സംഘാടകർക്കെതിരെ കേസ്
X

ലഖ്‌നൗ: രാംലീല വേദിയിൽ അശ്ലീല നൃത്തം നടത്തിയതിന് പരിപാടിയുടെ സംഘാടകരായ പത്തുപേർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ പാൻവാസ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ സമ്പൽ പൊലീസാണ് കേസെടുത്തത്. അശ്ലീല നൃത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. കമ്മിറ്റി അംഗങ്ങൾക്ക് പുറമേ തിരിച്ചറിയപ്പെടാത്ത ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്.


രാവണന് മുമ്പിൽ 'കാട്ടാ ലഗാ' ഗാനം വെച്ച് നൃത്തമാടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. നർത്തകിയെ പ്രോത്സാഹിപ്പിച്ച് ജനക്കൂട്ടവുമുണ്ടായിരുന്നു. യു.പിയുടെ പല ഭാഗങ്ങളിലും രാംലീലയോടനുബന്ധിച്ച് ഇത്തരം അശ്ലീല നൃത്തങ്ങൾ നടക്കാറുണ്ട്.

ഹാംപൂരിൽ നടന്ന മറ്റൊരു പരിപാടിയിൽ രണ്ടു പ്രഫഷണൽ ഡാൻസർമാർ രാവണനെ വശീകരിക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. രാമനും സീതയുമായി വേഷം ധരിച്ചവരിരിക്കുന്ന വേദിയിൽ അശ്ലീല നൃത്തം നടത്തുന്ന മറ്റൊരു വീഡിയോയും പ്രചരിച്ചിരുന്നു.

Case against organizers in U.P for Obscene dance on the Ramlila stage

TAGS :

Next Story