Quantcast

ഡല്‍ഹി മദ്യനയക്കേസ്; കെജ്‍രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹരജി കെജ്‍രിവാള്‍ സുപ്രിംകോടതിയില്‍നിന്ന് പിന്‍വലിച്ചു

MediaOne Logo

Web Desk

  • Published:

    26 Jun 2024 7:54 AM GMT

arvind kejriwal
X

ഡല്‍ഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ സി.ബി.ഐയും അറസ്റ്റ് ചെയ്തു. സാക്ഷി എന്ന നിലയില്‍ നിന്ന് കെജ്‍രിവാള്‍ എങ്ങനെ പ്രതിയാകുമെന്ന് കെജ്‍രിവാളിന്‍റ അഭിഭാഷകർ കോടതിയിൽ ചോദ്യം ഉന്നയിച്ചു. ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹരജി കെജ്‍രിവാള്‍ സുപ്രിംകോടതിയില്‍നിന്ന് പിന്‍വലിച്ചു.

ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാളിനെതിരെ കൂടുതൽ കൂടുതൽ കുരുക്ക് മുറുക്കുകയാണ് സി.ബി.ഐയും. ഇന്നലെ തിഹാർ ജയിലിൽ എത്തി ചോദ്യം ചെയ്തു പിന്നാലെ ഇന്ന് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. ആദ്യം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും പിന്നീട് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്യുകയാണെന്ന് സി.ബി.ഐ കോടതിയിൽ അറിയിച്ചു.അതേസമയം സാക്ഷി എന്ന നിലയില്‍ നിന്ന് പെട്ടെന്ന് എങ്ങനെ ഒരാള്‍ പ്രതിയാകുമെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകർ ചോദിച്ചു .

എന്നാൽ മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയെന്നും സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നുവെന്നും സി.ബി.ഐ കോടതിയിൽ ചൂണ്ടിക്കാട്ടി.സി.ബി.ഐയുടെ കസ്റ്റഡി ആവശ്യത്തിൽ ഡൽഹി റൗസ് അവന് കോടതിയിൽ വാദം തുടരുകയാണ്.അതിനിടെ, ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജി കെജ്‍രിവാള്‍ സുപ്രിംകോടതിയില്‍ നിന്ന് പിന്‍വലിച്ചു. സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ പുതിയ ഹരജി സമർപ്പിക്കുമെന്നും അറിയിച്ചു. അതേസമയം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് ബി.ജെ.പി-സി.ബി.ഐ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

TAGS :

Next Story