Quantcast

ഡൽഹി സർക്കാറിന്റെ മദ്യനയത്തിനെതിരെ സിബിഐ അന്വേഷണം; എഎപി-ബിജെപി പോര് മുറുകുന്നു

കേന്ദ്രസർക്കാർ നിർദേശത്തിന് അനുസൃതമായ പ്രവർത്തിക്കുകയാണ് ലഫ്റ്റനന്റ് ഗവർണറെന്ന്‌ ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. പാർട്ടിയുടെ ജനപ്രിയത വർധിച്ചുവരുന്നതിനുള്ള പ്രതികാര നടപടിയാണിതെന്നും ആപ് നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 July 2022 2:13 AM GMT

ഡൽഹി സർക്കാറിന്റെ മദ്യനയത്തിനെതിരെ സിബിഐ അന്വേഷണം; എഎപി-ബിജെപി പോര് മുറുകുന്നു
X

ന്യൂഡൽഹി: ആം ആദ്മി പാർട്ടി-ബിജെപി പോര് ശക്തമാക്കി കെജ്‌രിവാൾ സർക്കാറിന്റെ പുതിയ മദ്യനയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പേരെടുത്ത് പറഞ്ഞ് നിരവധി നിയമലംഘനങ്ങളും നടപടിക്രമങ്ങളിൽ ബോധപൂർവമായ വീഴ്ചയും ആരോപിച്ചാണ് ലഫ്റ്റനന്റ് ഗവർണറുടെ നടപടി.

എല്ലാം സ്വകാര്യവത്കരിക്കുന്ന കെജ്‌രിവാൾ സർക്കാറിന്റെ പുതിയ മദ്യനയത്തിൽ ഉന്നത രാഷ്ട്രീയതലത്തിൽ ചില ആനുകൂല്യങ്ങൾക്കുള്ള നീക്കം നടന്നിട്ടുണ്ടെന്നും മദ്യരാജാക്കൻമാർക്ക് ഇളവുകൾ നൽകാൻ നോക്കിയെന്നും ലഫ്റ്റനന്റ് ഗവർണർ ആരോപിച്ചു. 144 കോടി ലൈസൻസ് ഫീസ് എഴുതിത്തള്ളിയെന്നും ലേലക്കാരന് 30 കോടി തിരിച്ചുകൊടുത്തുവെന്നും ആരോപണമുണ്ട്.

അതേസമയം കേന്ദ്രസർക്കാർ നിർദേശത്തിന് അനുസൃതമായ പ്രവർത്തിക്കുകയാണ് സക്‌സേനയെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. പാർട്ടിയുടെ ജനപ്രിയത വർധിച്ചുവരുന്നതിനുള്ള പ്രതികാര നടപടിയാണിതെന്നും ആപ് നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു.

മധ്യപ്രദേശിലും ഗുജറാത്തിലും അടക്കം ആം ആദ്മി പാർട്ടി മുന്നേറ്റമുണ്ടാക്കുകയാണ്. ആപ്പിന്റെ യഥാർഥ മോഡലും ബിജെപിയുടെ വ്യാജ മോഡലും തമ്മിലുള്ള ഏറ്റുമുട്ടലാണിത്. തന്റെ കൂട്ടുകാരനെ ബിൽഗേറ്റ്‌സിനെക്കാളും വലിയ ധനികനാക്കുന്ന മോദി സർക്കാറിന്റെ മാതൃകയല്ല ആപ്പിന്റേത്. 1300 കോടി രൂപയുടെ അധികവരുമാനമാണ് പുതിയ മദ്യനയത്തിലൂടെ ഡൽഹിക്ക് ലഭിച്ചത്. എന്നാൽ, തങ്ങൾ അഴിമതിക്കാരായതിനാൽ ആപ്പും അഴിമതിക്കാരാണെന്ന് സ്വന്തം ഏജൻസികളെ ഉപയോഗിച്ച് സ്ഥാപിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

TAGS :

Next Story