Quantcast

ന്യൂസ് ക്ലിക്ക് വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിലെ ചട്ടം ലംഘിച്ചെന്ന് സി.ബി.ഐ എഫ്.ഐ.ആർ

നാല് വിദേശ കമ്പനികളിൽ നിന്ന് 28.46 കോടി രൂപ ന്യൂസ് ക്ലിക്ക് നേടിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-12 15:52:52.0

Published:

12 Oct 2023 12:15 PM GMT

CBI FIR that News Click has violated the provisions of the Foreign Investment Control Act
X

ഡൽഹി: ന്യൂസ് ക്ലിക്ക് വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിലെ ചട്ടം ലംഘിച്ചെന്ന് സി.ബി.ഐ എഫ്.ഐ.ആർ. നാല് വിദേശ കമ്പനികളിൽ നിന്ന് 28.46 കോടി രൂപ ന്യൂസ് ക്ലിക്ക് നേടി. അമേരിക്കൻ കോടീശ്വരൻ നെവില്ലെ റോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ന്യൂസ് ക്ലിക്കിൽ നിക്ഷേപം നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.

അഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി രാജേഷ് കുമാർ സിംഗാണ് ഇത്തരത്തിലൊരു പരാതി നൽകിയത്.നെവില്ലെ റോയിയുടെ കമ്പനിയിൽ നിന്നുമാത്രം ഒമ്പത് ലക്ഷത്തിലധികം രൂപ ന്യൂസ് ക്ലിക്ക് കൈപറ്റിയെന്ന് കാണിച്ചാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. എഫ്.സി.ആർ.എ വകുപ്പിന്റെ 35-ാമത്തെ ഉപവകുപ്പിന്റെ ലംഘനം നടന്നിരിക്കുന്നുവെന്നാണ് എഫ്.ഐ.ആറിൽ ചൂണ്ടികാണിച്ചിരിക്കുന്നത്. അതായത് ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനം അതിന്റെ ഓഡിയോ പരമായോ വീഡിയോ പരമായോ ഏതെങ്കിലും തരത്തിലുള്ള വിധേയമായിട്ട് വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് നിയമപരമായി തെറ്റാണ് ഇത് അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്.

എഫ്.ഐ.ആർ പ്രകാരം കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഇതിൽ ഒന്നാം പ്രതി ന്യൂസ് ക്ലിക്ക് കമ്പനിയും രണ്ടാം പ്രതി ന്യൂസ് ക്ലിക്ക് എഡിറ്ററുമാണ്. ഈ പണം ഒരു സംഭാവനായായിട്ടാണ് പരിഗണിക്കുന്നതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. അതേസമയം, നിക്ഷേപമായാണ് ചെയ്തിരുന്നെങ്കിൽ വലിയ പ്രശ്‌നമുണ്ടാവില്ലായിരുന്നു. പക്ഷെ നിയമം പാലിച്ചു കൊണ്ട് കൃത്യമായ നിക്ഷേപം തന്നെയാണ് നടത്തിയിരിക്കുന്നതെന്നാണ് ന്യൂസ് ക്ലിക്കിന്റെ വാദം.

TAGS :

Next Story