ലാലു പ്രസാദ് യാദവിന്‍റെയും മകളുടെയും വീടുകളിൽ സി.ബി.ഐ റെയ്ഡ്
ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നിയമനങ്ങളിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് റെയ്ഡ്.
പറ്റ്ന: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെയും മകളുടെയും വീടുകളിൽ സി.ബി.ഐ റെയ്ഡ്. 15 ഇടങ്ങളിലായാണ് പരിശോധന. ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നിയമനങ്ങളിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് റെയ്ഡ്.
കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ച് ആഴ്ചകൾക്ക് ശേഷമാണ് അടുത്ത അഴിമതിക്കേസ്. ലാലു പ്രസാദിനെ കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പുതിയ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
139 കോടി രൂപയുടെ ഡോറണ്ട ട്രഷറി അഴിമതി കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് 73കാരനായ ലാലു പ്രസാദ് യാദവ് ജയിൽ മോചിതനായത്. കേസിൽ സി.ബി.ഐ പ്രത്യേക കോടതി ഫെബ്രുവരിയിൽ ലാലുവിന് അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു. 60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ട അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസാണിത്.
Summary- Weeks after he was granted bail in a fodder scam case, Lalu Prasad Yadav has been charged in a fresh corruption case over alleged irregularities in recruitment during his tenure as Bihar Chief Minister
Adjust Story Font
16