Quantcast

ബിഹാറിൽ ആർ.ജെ.ഡി നേതാക്കളുടെ വീട്ടിൽ സിബിഐ റെയ്ഡ്

ലാലു പ്രസാദ് യാദവിന് എതിരായ റെയിൽവേ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

MediaOne Logo

Web Desk

  • Updated:

    24 Aug 2022 4:38 AM

Published:

24 Aug 2022 4:30 AM

ബിഹാറിൽ ആർ.ജെ.ഡി നേതാക്കളുടെ വീട്ടിൽ സിബിഐ റെയ്ഡ്
X

ബിഹാറിൽ ആർ.ജെ.ഡി നേതാക്കളുടെ വീടുകളിൽ സിബിഐ റെയ്ഡ്. എം.എൽ.സി സുനിൽ സിങ്, എം.പി അഷ്ഫാഖ് കരീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ്.

ലാലു പ്രസാദ് യാദവിന് എതിരായ റെയിൽവേ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സുനില്‍ സിങ്ങിന്റെ വസതിയിൽ റെയ്ഡ്. റെയില്‍വേയില്‍ ജോലിക്കായി ഭൂമി കോഴയായി നല്‍കി എന്നതാണ് ആരോപണം.

ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായിയായ സുനിൽ സിങ് പാർട്ടിയുടെ സംസ്ഥാന ട്രഷററുമാണ്. അതേസമയം, അന്വേഷണ ഏജന്‍സികളെ വച്ച് ഭയപ്പെടുത്താനുള്ള ശ്രമമാണെന്ന് സുനില്‍ സിങ് ആരോപിച്ചു.

കഴിഞ്ഞദിവസം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാനത്തെ മദ്യനയത്തിലെ അഴിമതി ആരോപണം സംബന്ധിച്ച കേസിലായിരുന്നു റെയ്ഡ്.

TAGS :

Next Story